Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കമ്മ്യൂണിസ്റ്റ് സഖാക്കള്‍ വാഴുന്ന കുഞ്ഞിമംഗലം പഞ്ചായത്തിലെ ഉത്സവപ്പറമ്പില്‍ ‘മുസ്ലിങ്ങള്‍ക്ക് പ്രവേശനമില്ല’ എന്ന മുന്നറിയിപ്പ് ബോര്‍ഡ്; അഡ്വ. വിനോദ് സെന്നിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

April 17, 2021 , അനുശ്രീ

സംസ്ഥാനത്തെ ചില ഹൈന്ദവ ക്ഷേത്രങ്ങളില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന ബോര്‍ഡ് സാധാരണ കണ്ടുവരാറുള്ളതാണ്. എന്നാല്‍, ‘ഉത്സവകാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല’ എന്ന ബോര്‍ഡ് ഇപ്പോള്‍ പ്രതിഷേധത്തിന് വകവെച്ചിരിക്കുകയാണ്. പാര്‍ട്ടി ഗ്രാമത്തിലെ ഈ ബോര്‍ഡ് എടുത്തുമാറ്റാന്‍ ചുവപ്പന്‍ സഖാക്കളാല്‍ സമ്പന്നമായ പഞ്ചായത്തില്‍ ആരും സന്നദ്ധരല്ല, അമ്പലക്കമ്മിറ്റി പോലും. അതേക്കുറിച്ച് വിനോദ് സെന്‍ എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കുഞ്ഞിമംഗലം പഞ്ചായത്തിലെ മല്ലിയോട്ട് വാര്‍ഡിലെ പാലോട്ട് കാവില്‍ ഉത്സവത്തിന് വര്‍ഷങ്ങളായി സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ബോര്‍ഡ് ആണ് പുതിയ വിവാദങ്ങളുടെ കേന്ദ്രം. ഏതെങ്കിലും ഒരു പ്രത്യേക മതവിശ്വാസികളുടെ പേരെടുത്തു പറഞ്ഞുള്ള ഈ ബോര്‍ഡിനെ നിശിതമായി വിമര്‍ശിക്കുകയാണ് അഡ്വ. വിനോദ് സെന്‍.

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

കുഞ്ഞിമംഗലം പഞ്ചായത്തില്‍ നിന്നാണ് പുതിയ കമ്യൂണിസ്റ്റ് വീരഗാഥയെത്തുന്നത്. കുഞ്ഞിമംഗലം പഞ്ചായത്തിലെ മല്ലിയോട്ട് വാര്‍ഡിലെ പാലോട്ട് കാവില്‍ ഉത്സവത്തിന് വര്‍ഷങ്ങളായി സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ബോര്‍ഡ് ആണ് പുതിയ വിവാദങ്ങളുടെ കേന്ദ്രം.

പച്ചമലയാളത്തില്‍ വ്യക്തമായി മുസ്ലീം മത വിശ്വാസികളെ ഉത്സവപ്പറമ്പില്‍ നിരോധിച്ചിരിക്കുന്നതായാണ് ബോര്‍ഡ്. ഈ അമ്പലം യു പി യിലാണോ? അവിടെയാണല്ലോ മത ഭീകരവാദികളുടെ ഇന്ത്യയിലെ ആസ്ഥാനം. കേരളം മഹനീയമായ മതേതര പാരമ്പര്യത്തിന്റെ കേളികൊട്ടുയരുന്ന മണ്ണാണ്.

ഇവിടെ മതഭീകരവാദ ചിന്തകള്‍ക്ക് സ്ഥാനമില്ല. കാരണം ഇവിടെ സഖാക്കളുണ്ട്. അവര്‍ ചങ്കിലെ ചോരകൊടുത്ത് മതേതരത്വത്തെ സംരക്ഷിക്കും. പക്ഷെ സഖാക്കളുടെ സ്വന്തം കേരളത്തില്‍, ചൊമ ചൊമാ ചൊമന്ന ഈ മണ്ണില്‍ ആരാണീ ബോര്‍ഡ് സ്ഥാപിച്ചത് ? ഉത്സവപ്പറമ്പില്‍ മുസ്ലീം കയറരുതെന്ന് പരസ്യമായി കല്‍പിച്ചത്. ?

സ്വാഭവികമായി ഇത്തരത്തില്‍ മതവിരോധം സങ്കുചിതമായി പ്രകടിപ്പിക്കുന്ന സംഘടനകളുടെ അനുഭാവിവൃന്ദം, നേതൃത്വത്തിന്റെ അറിവോ സമ്മതമോ കൂടാതെയോ/കൂടിയോ ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കാമെന്ന വിശ്വാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വായിച്ചത്.

വായിച്ചു വായിച്ചു ബോര്‍ഡിന്റെ ഉത്തരവാദികളെ കണ്ടെത്തിയ ഞാന്‍ ഹര്‍ഷപുളകിതനായി. എന്റെ അന്തരംഗം ആനന്ദത്തിലാറാടി. മതേതര കേരളത്തിന്റെ മഹത്വത്തെക്കുറിച്ചും അതു കാത്തു സംരക്ഷിക്കുവാനുള്ള മാര്‍ക്‌സിസ്റ്റ് കരുതലിന്റെ കരുത്തിനെക്കുറിച്ചുമോര്‍ത്ത് എന്റെ ആത്മാവില്‍ ആനന്ദധാരയൊഴുകി.

പച്ചയായ മുസ്ലീം മത വിദ്വേഷത്തിനിടയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കെന്തു കാര്യമെന്നുള്ളതു കൊണ്ട് ഈ വാര്‍ത്തയുമായി ചേര്‍ത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചതേയില്ല. പക്ഷെ പരിശോധനയില്‍ കുഞ്ഞിമംഗലം പഞ്ചായത്ത് ഒരു പാര്‍ട്ടി ഗ്രാമമാണെന്ന് മനസ്സിലായി. മാര്‍ക്‌സിസ്റ്റ് തിട്ടൂരങ്ങളനുസരിച്ച് മാത്രം മനുഷ്യന് ജീവിക്കാന്‍ കഴിയുന്ന ചൊമന്ന മണ്ണ് .

ചെങ്കൊടിയുടെ നിഴലില്‍ തഴച്ചുവളരുന്ന മതേതര മണ്ണ് . പാലോട്ട് കാവിരിക്കുന്ന മല്ലിയോട്ട് വാര്‍ഡില്‍ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത് മാര്‍ക്‌സിസ്റ്റ് നേതാവായ സന്ദീപ്. 488 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ . അവിടെ ഇതരരാഷ്ട്രീയ കക്ഷികള്‍ക്ക് പ്രവേശനമില്ല. അമ്പലക്കമ്മിറ്റിയും പള്ളിക്കമ്മറ്റിയുമൊക്കെ ചുവപ്പന്‍ സഖാക്കളാല്‍ സമ്പന്നം.

ആ മതേതര മാര്‍ക്‌സിസ്റ്റ് മണ്ണിലാണ് ഇത്തരത്തിലൊരു ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. മനുഷ്യത്വം മരവിച്ച ഹീന മനസ്സുകള്‍ക്ക് മാത്രം സ്ഥാപിക്കാന്‍ കഴിയുന്നൊരു ബോര്‍ഡ് ആണ് പാര്‍ട്ടി ഗ്രാമത്തില്‍ വര്‍ഷങ്ങങ്ങളായി ഉത്സവകാലത്ത് സ്ഥാപിച്ചു കൊണ്ടിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമം നടപ്പിലാക്കുവാനൊരുങ്ങുന്ന ബിജെപിയും മതാടിസ്ഥാനത്തില്‍ ഉത്സവപ്പറമ്പില്‍ പ്രവേശനമനുവദിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മിലെന്ത് വ്യത്യാസം ?

മതാടിസ്ഥാനത്തില്‍ മാത്രം പ്രവേശനമനുവദിക്കുന്ന ബോര്‍ഡിനെയും തീരുമാനത്തെയും കുറിച്ച് നവമാധ്യമ ഇടങ്ങളിലുയര്‍ന്നുവന്ന ചര്‍ച്ചയില്‍ പങ്കെടുത്ത മല്ലിയാട്ടെ ചുവപ്പന്‍ സഖാക്കളുയര്‍ത്തിയ മത തീവ്രവാദപ്രതിരോധം കേട്ട് വീണ്ടും അഭിമാന പുളകിതയായിരിക്കുന്നു മതേതര കേരളത്തിന്റെ ചൊമന്ന മനസ്സ്..

വര്‍ഷങ്ങളായി ഉത്സവകാലത്ത് വയ്ക്കുന്ന ഈ ബോര്‍ഡ് ഇനിയും തുടരുമെന്നാണ് മല്ലിയോട്ടെ സഖാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. സഖാവെ, വളരെ ലളിതമായി ഒന്നു പറഞ്ഞേക്കാം , പാര്‍ട്ടി ഗ്രാമത്തിലെ മതവിവേചനബോര്‍ഡ് മാറ്റിയിട്ട് മതി മഹോന്നതമായ മതേതരത്തള്ള് . സ്വന്തം പാര്‍ട്ടിഗ്രാമത്തില്‍ മതവിദ്വേഷ ബോര്‍ഡ് സ്ഥാപിച്ചിട്ട് മതേതര മുഖം മൂടിയണിഞ്ഞ് മിഥ്യാഭിമാനത്തോടെ മതേതരപ്പടപ്പാട്ടു പാടാന്‍ നിങ്ങള്‍ക്കേ കഴിയൂ.

കാപട്യമേ നിന്റെ പേരോ …….? അപ്പോള്‍ പാര്‍ട്ടി ഗ്രാമത്തിലെ ഉത്സവം പൊടിപൊടിക്കട്ടെ . ആ ബോര്‍ഡ് അതുപോലെ തുടരട്ടെ . ബാക്ഗ്രൗണ്ടില്‍ മുരുകന്‍ കാട്ടക്കടയുടെ മനുഷ്യനാകണം പാട്ടു കൂടെ ആയിക്കോട്ടെ …. കേരളം മുഴുവന്‍ അഭിമാനിക്കട്ടെ പാര്‍ട്ടി ഗ്രാമത്തിലെ മഹോന്നത മതേതര മതവിവേചനബോര്‍ഡിനെക്കുറിച്ച് ….. പിന്നണി ഗാനം ഉച്ചത്തിലാകട്ടെ…. മനുഷ്യനാകണം മനുഷ്യനാകണം ……

വിനോദ്സെന്‍


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top