Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കഴക്കൂട്ടത്ത് വോട്ടിംഗ് മേഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള റിട്ടേണിംഗ് ഓഫീസറുടെ ശ്രമം ബിജെപി-യുഡി‌എഫ് പാര്‍ട്ടികള്‍ പൊളിച്ചടുക്കി

April 17, 2021 , അനുശ്രീ

തിരുവനന്തപുരം: കഴക്കൂട്ടത്ത് കേടായ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിച്ചത് ബിജെപി-യുഡി‌എഫ് പ്രവര്‍ത്തകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് റിട്ടേണിംഗ് ഓഫീസര്‍ പിന്മാറി. ഉദ്യോഗസ്ഥ ഭരണപക്ഷത്തുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ ശ്രമം നടത്തിയതെന്ന് ബിജെപി ആരോപിച്ചു.

മണ്ഡലത്തിലെ ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂം തുറക്കാനുള്ള റിട്ടേണിംഗ് ഓഫീസറുടെ തീരുമാനം ഇന്ന് രാവിലെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. അതും തുറക്കാനുള്ള തീരുമാനത്തിന് ഒരു മണിക്കൂര്‍ മുമ്പ് മാത്രമാണ് ബന്ധപ്പെട്ട പാര്‍ട്ടികളെ അറിയിച്ചത്. ബിജെപിയും യുഡിഎഫും ശക്തമായ എതിരുപ്പുമായി രംഗത്തു വന്നതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.

എതിര്‍പ്പ് അറിയിച്ചത് ബിജെപി, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മാത്രമാണെന്നും ഭരണപക്ഷ സ്ഥാനാര്‍ഥിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും ഇതില്‍ അസ്വഭാവികതയുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എസ്.എസ് ലാല്‍ വ്യക്തമാക്കി.

സാധാരണ സ്ട്രോംഗ് റൂം സീല്‍ ചെയ്ത് പൂട്ടിയാല്‍ വോട്ടെണ്ണല്‍ ദിവസം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് മാത്രമെ അത് തുറക്കാറുള്ളുവെന്നും പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും ഡോ. ലാല്‍ ആരോപിച്ചു. ഉടനെ തിരഞ്ഞെടുപ്പ് വരാനില്ലെന്നും പിന്നെ എന്തിനാണ് കേടായ വോട്ടിംഗ് യന്ത്രം മാറ്റുന്നതെന്നും ഇക്കാര്യത്തില്‍ അസ്വഭാവികത ഉണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ഥി വ്യക്തമാക്കി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top