Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ആലോചനാ യോഗം ഇന്ന്

April 18, 2021

തൃശൂർ: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തൃശൂർ പൂരം നടത്തിപ്പിനെക്കുറിച്ചുള്ള ആലോചനാ യോഗം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരും. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. ജില്ലാ കളക്‌ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.

കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ചത്. പൂരം നടത്തിപ്പ് ആലോചിക്കാൻ ദേവസ്വങ്ങളും ഇന്ന് യോഗം ചേരുന്നുണ്ട്. കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് ദേവസ്വങ്ങളും യോഗത്തിൽ ചർച്ച ചെയ്യും.

ഇന്നലെ ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്ത് കോവിഡ് കേസുകൾ പതിമൂവായിരം കടന്നിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത്, ചില ജില്ലകളിൽ പ്രത്യേകിച്ച് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top