Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

സിപി‌എം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയില്ല; നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ തറ പൊളിച്ച് ഡി വൈ എഫ് ഐ കൊടി നാട്ടി

April 18, 2021

കാസർഗോഡ്: വീട് നിര്‍മ്മിക്കാന്‍ കെട്ടിയ തറയും ഷെഡും പൊളിച്ചുമാറ്റിയ കേസിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഹോസ്ദുർഗ് പോലീസാണ് കേസെടുത്തത്. അജാനൂർ പഞ്ചായത്തിലെ ചാലിയം നെയിൽ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ തറയും ഷെഡും പൊളിച്ചാണ് ഡി വൈ എഫ് ഐ കൊടി നാട്ടിയത്.

ലിപൻ, സുജിത്ത്, കിട്ടു എന്നീ മൂന്നു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരേയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ പി സി 447, 427, 153, 506(1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്‌ടം വരുത്തിയെന്നും തടയാൻ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും ആണ് എഫ്ഐആറിൽ പറയുന്നത്.

അതേസമയം, വയൽ നികത്തി വീട്‌ നിർമിക്കുന്നതിനെതിരേയാണ് പ്രതിഷേധിച്ചതെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. വെറ്റ്‌ലാൻഡിൽ ഉൾപ്പെട്ട പ്രദേശത്ത് പാരിസ്‌ഥിതിക ദുർബലതകൾ പരിഗണിക്കാതെ വീട് നിർമിക്കുന്നതിനെതിരേ നാട്ടുകാരിൽ നിന്ന്‌ പ്രതിഷേധം ഉയർന്നിട്ടുണ്ട്. വയൽ നികത്തുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നു. മഴക്കാലത്ത് പരിസര പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനും ഇത് വഴിയൊരുക്കും.

വീട്‌ നിർമിക്കുന്നതിന്റെ മറവിൽ വ്യാപകമായി മണലെടുക്കുന്നു. മണലെടുത്ത കുഴിയിൽ ചെമ്മണ്ണിട്ട് നിറയ്‌ക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. മാദ്ധ്യമ പിന്തുണയോടെ വിവാദമുണ്ടാക്കി നിർമാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്‌ലിം ലീഗ് നേതാവിന്റെ കുതന്ത്രമാണ് ഇതിന്‌ പിന്നിലെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

എന്നാൽ, വെറ്റ്‌ലാൻഡിൽ ഉൾപ്പെടാത്ത സ്‌ഥലമാണിതെന്നും വീടു നിർമാണത്തിന്‌ പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും സ്‌ഥലം ഉടമ വിഎം റാസിഖ് പോലീസിൽ നൽകിയ പരാതിയിൽ അവകാശപ്പെട്ടു.

സിപിഎം തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചിരുന്നു എന്നും അത്‌ കൊടുക്കാത്തതിന്റെ വിരോധം തീർത്തതാണെന്നുമാണ് റാസിഖും സഹോദരനും മുസ്‌ലിം ലീഗ് പ്രവർത്തകനുമായ അഷറഫ് കൊളവയലും ആരോപിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇവർ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടില്ല.

അങ്ങനെയൊരു സംഭാവന ചോദിച്ചിട്ടില്ല എന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. അതിനിടെ, ഇതു വയൽ ഭൂമിയാണെന്നും നിർമാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കയ്യൊപ്പ് ശേഖരിച്ച് ഡിവൈഎഫ്ഐ കളക്‌ടർക്ക്‌ പരാതി നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top