Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പതിമൂന്നുകാരിയായ മകള്‍ക്ക് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി പുഴയില്‍ തള്ളിയതാകാന്‍ സാധ്യത; വൈഗയുടെ ശരീരത്തില്‍ നിന്ന് മദ്യത്തിന്റെ അംശം കണ്ടെത്തി

April 18, 2021

കളമശ്ശേരി: മുട്ടാര്‍ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനയില്‍ ശരീരത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതായി റിപ്പോർട്ട്. ഇതോടെ, വൈഗയ്ക്ക് മദ്യം നൽകി അബോധാവസ്ഥയിലാക്കി നദിയിലേക്ക് വലിച്ചെറിഞ്ഞതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. കാക്കനാട് കെമിക്കല്‍ ലബോറട്ടറി അധികൃതര്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി.

അതേസമയം, വൈഗയുടെ പിതാവ് സനു മോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന തുടരുകയാണ്. കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സനു മോഹന്‍ ആറ് ദിവസം തങ്ങിയ മൂകാംബികയിലെ ഹോട്ടലിനുള്ളിലെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നു. ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പില്‍ നിന്നാണ് ഇയാളെ ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. സനു മോഹന്റെ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്.

ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. മാന്യമായാണ് പെരുമാറിയത്.

അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല. മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top