Flash News

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷ: പ്രവാസികളായ വിദ്യാർഥികൾക്ക് നാട്ടിൽ സൗകര്യമൊരുക്കണം

April 18, 2021 , മുനീഷ് അരിമണിച്ചോല

ദോഹ: സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ അനിശ്ചിതമായി നിർത്തിവെച്ച സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് നാട്ടിൽ പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. പല വിദ്യാർത്ഥികളും തുടർ പഠനത്തിന് വേണ്ടി നാട്ടിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്.

അനിശ്ചിതമായി മാറ്റിവെച്ച പരീക്ഷ എഴുതാൻ വേണ്ടി മാത്രം ഗൾഫ് രാജ്യങ്ങളിൽ തുടരുന്നത് വിദ്യാർഥികൾക്ക് പല മത്സരപരീക്ഷകളുടെയും അവസരം നഷ്ടപ്പെടുത്തും. കുടുംബങ്ങൾ മധ്യവേനൽ അവധിക്ക് നാട്ടിൽ പോകുന്ന സന്ദർഭം കൂടിയാണ് ജൂൺ ജൂലായ് മാസങ്ങൾ. പരീക്ഷാ നടത്തിപ്പിൽ നിലനിൽക്കുന്ന അനിശ്ചിതത്വം കുടുംബങ്ങളുടെ മധ്യവേനൽ അവധിക്ക് നാട്ടിൽ പോകുന്നതിനെയും ബാധിക്കും. ഈ സാഹചര്ര്യത്തിൽ പരീക്ഷ തീയതി പ്രഖ്യാപിച്ചാൽ സിബിഎസ്ഇ കീഴിൽ വിദേശരാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ ആവശ്യമുള്ളവർക്ക് നാട്ടിലെ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരം കൂടി നൽകണമെന്ന് കൾച്ചറൽ ഫോറം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ ഭാഗത്തുനിന്നും സിബിഎസ്ഇ യുടെ ഭാഗത്തുനിന്നും ഈ വിഷയത്തിൽ അടിയന്തര ഇടപെടലുകൾ ഉണ്ടാവണമെന്നും കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡണ്ട് ഡോക്ടർ താജ് ആലുവ അധ്യക്ഷതവഹിച്ചു. സാദിഖലി , ശശിധരപണിക്കർ ,അലവിക്കുട്ടി , സജ്ന സാക്കി എന്നിവർ സംസാരിച്ചു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top