Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. മാത്യു ജോസഫിന് യാത്രയയപ്പു നല്‍കി

April 19, 2021 , പി.പി. ചെറിയാന്‍

മസ്കിറ്റ് (ഡാളസ്): ഡാളസ് സെന്റ് പോള്‍സ് മര്‍ത്തോമാ ഇടവക വികാരിയായി കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ച് കേരളത്തിലേക്ക് തിരിച്ചുപോകുന്ന റവ. മാത്യു ജോസഫിന് (മനോജച്ചന്‍) യാത്രയയപ്പു നല്‍കി. ഏപ്രില്‍ 18 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബനക്കുശേഷം നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് എം.സി. അലക്‌സാണ്ടര്‍ അദ്ധ്യക്ഷത വഹിച്ചു.

ലീഡര്‍ മാത്യു സി. ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ചു. ഇടവക സെക്രട്ടറി തോമസ് ഈശോ അച്ചനേയും കുടുംബാംഗങ്ങളേയും സമ്മേളനത്തിലേക്കു സ്വാഗതം ചെയ്തു. സെന്റ് പോള്‍സ് ഇടവകയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയില്‍ മനോജച്ചന്‍ വഹിച്ച പങ്കിനെകുറിച്ചു അധ്യക്ഷ പ്രസംഗത്തില്‍ എം. സി. അലക്‌സാണ്ടര്‍ പ്രതിപാദിച്ചു.

ജോതം സൈമണ്‍, ജാനറ്റ് ഫിലിപ്പ്, സൂസന്‍ കുര്യന്‍, അലക്‌സ് കോശി, ജോണ്‍ തോമസ്, റോബി ചേലങ്കരി, ജേക്കബ് അബ്രഹാം, രമണി ഐപ്പ്, എബി തോമസ്, കെ. എസ്. മാത്യു, തോമസ് മാത്യു, അബ്രഹാം മേപ്പുറത്ത്, സുമ ഫിലിപ്പ്, ഷിബു ചാക്കോ, രാജു വര്‍ഗീസ്, അനില്‍ മാത്യു, ജോളി ബാബു, ഫില്‍ മാത്യു എന്നിവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആശംസകള്‍ നേര്‍ന്നു. കെ. ഒ. സാംകുഞ്ഞ്, രചിച്ച് സംഗീതം പകര്‍ന്ന യാത്രമംഗളഗാനം സാം കുഞ്ഞ് തന്നെ ആലപിച്ചു. മനോജ് അച്ചന് ഇടവകയുടെ സമ്മാനം ട്രസ്റ്റി എന്‍. വി. അബ്രഹാം കൈമാറി.

2018 ല്‍ അമേരിക്കയില്‍ എത്തി മൂന്നുവര്‍ഷം ഇടവകയുടെ വികാരിയായി പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച എല്ലാ സഹായ സഹകരണങ്ങള്‍ക്കും അച്ചന്‍ നന്ദി അറിയിച്ചു. കോവിഡ് മഹാമാരിയുടെ മധ്യത്തിലും ഇടവകയുടെ ആത്മീയ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അച്ചന്‍ കൂട്ടിച്ചേര്‍ത്തു. സുജ കൊച്ചമ്മയും ഇടവക ജനങ്ങള്‍ക്ക് നന്ദിരേഖപ്പെടുത്തി. ടെന്നി കോരുതിന്റെ പ്രാര്‍ഥനയോടും വികാരിയുടെ ആശീര്‍വാദത്തോടും യോഗം സമാപിച്ചു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top