Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ലൂസിയാനയിൽ അഞ്ച് പേർക്ക് വെടിയേറ്റു; ഒരു ദിവസത്തിൽ യു എസിലെ മൂന്നാമത്തെ മൾട്ടിപ്പിൾ ഷൂട്ടിംഗ്

April 19, 2021 , ആന്‍സി

ലൂസിയാന: ലൂസിയാനയിലെ ശ്രെവെപോർട്ടിൽ നടന്ന വെടിവയ്പിൽ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിബി‌എസിന്റെ അനുബന്ധ ടെലിവിഷൻ സ്റ്റേഷനായ കെ‌എസ്‌എൽ‌എ ഞായറാഴ്ച വൈകീട്ട് റിപ്പോർട്ട് ചെയ്തു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ നടന്ന മൂന്നാമത്തെ മൾട്ടിപ്പിൾ ഷൂട്ടിംഗാണിത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആളുകളുടെ എണ്ണമോ അവരുടെ അവസ്ഥയോ സ്ഥിരീകരിക്കാതെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ആദ്യ ഘട്ടത്തിലാണെന്ന് പ്രാദേശിക വാർത്താ ഏജൻസികൾക്ക് നൽകിയ പ്രസ്താവനയില്‍ പോലീസ് പറഞ്ഞു.

ഇൻഡ്യനാപോളിസ് ഫെഡെക്സ് സെന്ററിൽ വ്യാഴാഴ്ച രാത്രി ഒരു തോക്കുധാരി എട്ട് ജീവനക്കാരെ കൊലപ്പെടുത്തി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ അമേരിക്കയിൽ കുറഞ്ഞത് ഏഴ് മാരക വെടിവയ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

വടക്കുപടിഞ്ഞാറൻ ലൂസിയാനയിൽ സ്ഥിതി ചെയ്യുന്ന ശ്രെവെപോർട്ടിൽ, പ്രാദേശിക സമയം ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ ഹിയർ അവന്യൂവിലാണ് വെടിവെയ്പ് നടന്നതെന്ന് കെഎസ്‌എൽ‌എ റിപ്പോർട്ടിൽ പറയുന്നു. ഒന്നിലധികം പോലീസ് യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും അവര്‍ റിപ്പോര്‍ട്ട് ചെയ്തു.

പരിക്കേറ്റവരെ ഓക്‌സ്‌നേഴ്‌സ് എൽ‌എസ്‌യു ഹെൽത്ത്, മറ്റ് പ്രാദേശിക ആശുപത്രികൾ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോയി.

ടെക്സസില്‍ ഓസ്റ്റിനിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ ഞായറാഴ്ച നടന്ന വെടിവെയ്പില്‍ മൂന്ന് പേർ മരിച്ചു. മാരകമായ വെടിവയ്പിൽ മുൻ ഡെപ്യൂട്ടി ഷെരീഫിനെ പോലീസ് തിരയുന്നു.

വിസ്കോൺസിൻ കെനോഷ കൗണ്ടിയിലെ ബാറിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വെടിവയ്പ്പിന്റെ തോത് വര്‍ദ്ധിച്ചതോടെ തോക്ക് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള പൊതു സമ്മർദ്ദം വർദ്ധിച്ചിട്ടുണ്ട്. മിക്ക അമേരിക്കക്കാരും കർശനമായ തോക്ക് നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം, വാഷിംഗ്ടൺ സമീപ വർഷങ്ങളിൽ ഈ പ്രശ്നം പരിഹരിക്കുന്നതിന് കാര്യമായൊന്നും ചെയ്തിട്ടില്ലെന്ന ആരോപണവും ശക്തമാകുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top