Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

April 19, 2021 , ആന്‍സി

ഓസ്റ്റിന്‍ (ടെക്സസ്): ടെക്സസിലെ ഓസ്റ്റിനിൽ ഞായറാഴ്ച നടന്ന വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വെടിവെയ്പ് നടത്തിയെന്ന് സംശയിക്കുന്ന 41 കാരനായ സ്റ്റീഫന്‍ ബ്രോഡറിക്കിനെ അറസ്റ്റു ചെയ്തതായി ഇടക്കാല പോലീസ് മേധാവി ജോ ചാക്കോണ്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഓസ്റ്റിൻ ഉൾപ്പെടുന്ന ട്രാവിസ് കൗണ്ടിയിലെ ഷെരീഫ് ഓഫീസിലെ മുൻ ഡെപ്യൂട്ടിയാണ് സ്റ്റീഫന്‍ എന്നും അദ്ദേഹം പറഞ്ഞു.

ഞായറാഴ്ച രാവിലെ 11:45 ഓടെ നടന്ന വെടിവയ്പിൽ രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും പരിക്കേറ്റതായി പോലീസ് കണ്ടെത്തിയതായും അവർ പിന്നീട് മരിച്ചതായും ജോ ചാക്കോണ്‍ പറഞ്ഞു. അക്രമിക്ക് ഇരകളെ നേരത്തേ അറിയാമെന്നാണ് പ്രാഥമിക സൂചനയെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ജൂണിൽ ട്രാവിസ് കൗണ്ടി ഷെരീഫ് ഓഫീസ് സ്റ്റീഫന്‍ ബ്രോഡറിക്കിനെ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top