Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

April 19, 2021

കോട്ടയം: ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കോട്ടയം മെഡിക്കല്‍ കോളേജിലെ പന്ത്രണ്ട് ഡോക്ടര്‍മാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ രോഗബാധയേറ്റത് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനങ്ങളും താറുമാറാക്കി. ഈ സാഹചര്യത്തില്‍ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് അധികൃതരുടെ തീരുമാനം. എന്നാൽ അടിയന്തര ശസ്ത്രക്രിയ റദ്ദാക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സന്ദർശകർക്ക് ആശുപത്രിയിൽ കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സർജറി, പൾമനറി മെഡിസിൻ വിഭാഗങ്ങളിലെ 12 ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊറോണ കണ്ടെത്തിയ സാഹചര്യത്തിൽ ഒപിയിലടക്കം കടുത്ത നിയന്ത്രണം വരും. ഡോക്ടർമാർക്കിടയിൽ രോഗം കൂടാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലാണ് രോഗം പടർന്ന് പിടിച്ചിരിക്കുന്നത്.

ഇന്ന് വൈകിട്ടോടെയും, നാളെ ഉച്ചയോടെയും കൂടുതൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നടത്തിയ ടെസ്റ്റുകളുടെ ഫലം വരാനുണ്ട്. ഇത് കൂടി വന്നാൽ സ്ഥിതി അതീവഗുരുതരമാകുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ.

നേരത്തേയും കോട്ടയം മെഡിക്കൽ കോളേജിൽ കൊറോണയുടെ പശ്ചാത്തലത്തിൽ വലിയ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് വ്യാപനം കുറഞ്ഞപ്പോൾ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. അതിപ്പോൾ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. മറ്റ് ആശുപത്രികളിൽ നിന്ന് വരുന്ന രോഗികൾക്ക് കൃത്യമായി പരിശോധന നടത്തിയ ശേഷം മാത്രം അഡ്മിഷൻ എടുത്താൽ മതിയെന്നും, അല്ലാത്തവരെ പ്രത്യേക കൊറോണ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാനുമാണ് തീരുമാനം.

അതേസമയം, പാലാ പോലീസ് സ്റ്റേഷനിലെ പത്ത് പോലീസുകാർക്ക് കൊറോണ സ്ഥിരീകരിച്ചു. സബ് ഇൻസ്പെക്ടറുടെ സ്രവ പരിശോധനയുടെ ഫലം കിട്ടിയിട്ടില്ല. ഇതോടെ സ്റ്റേഷനിലേക്കുള്ള പൊതു പ്രവേശനം നിയന്ത്രിക്കാനാണ് തീരുമാനം.

കാഞ്ഞിരപ്പിള്ളി ഫയർ സ്റ്റേഷനിൽ 22 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ബാക്കി 23 പേരുടെ സ്രവവും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരെല്ലാം പരസ്പരം സമ്പര്‍ക്കമുള്ളവരായിരുന്നു എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top