- Malayalam Daily News - https://www.malayalamdailynews.com -

കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

[1]ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗിന് (88) കോവിഡ് -19 ന് പോസിറ്റീവ് സ്ഥിരീകരിച്ചതായി ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇന്ത്യയിൽ വർധിച്ചുവരുന്ന കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് രോഗത്തെ പിടിച്ചുനിർത്താൻ അഞ്ചിന പരിഹാര മാർഗങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് നിർദേശിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,73,810 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡെൽഹി, കർണാടക, കേരളം, ചത്തീസ്ഗഡ്, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാൻ എന്നീ 10 സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 78.58 ശതമാനവും. 68,631 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് പ്രതിദിന കൊറോണ രോഗബാധയിൽ ഒന്നാമത്.

മൻ‌മോഹൻ സിംഗിനെ എയിംസ് ട്രോമാ സെന്ററിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സിംഗിന് രാവിലെ നേരിയ പനിയുണ്ടായിരുന്നെന്നും, പിന്നീട് കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അവസ്ഥ ഡോക്ടർമാർ നിരീക്ഷിക്കുന്നുണ്ട്. ഡോ. മൻ‌മോഹൻ സിംഗ് കോവിഡ് -19 വാക്സിൻറെ രണ്ട് ഡോസുകളും സ്വീകരിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]