Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി

April 19, 2021

കേരളത്തിന്റെ സാംസ്‌കാരിക നഗരി എന്നറിയപ്പെടുന്ന തൃശൂരിനെ ശവസംസ്‌കാര നഗരമെന്ന് അറിയപ്പെടാതിരിക്കട്ടേ എന്ന് സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തൃശൂര്‍ നിവാസികള്‍ ഇക്കാര്യം ഗൗരവമായിത്തന്നെയെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ്-19 രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും പൂരം നടത്തണം എന്ന ആവശ്യവുമായി ദേവസ്വങ്ങളുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സ്വാമി സന്ദീപാനന്ദ ഗിരി തന്റെ നിലപാട് വ്യക്തമാക്കിയത്.

കേരളത്തില്‍ ആശങ്ക നിറച്ചുകൊണ്ട് കൊവിഡ് വ്യാപനം അതിതീവ്രമാകുമ്പോഴും പൂരം സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ടുകൊണ്ട് പൂരം നടത്തണം എന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. താരങ്ങളും ട്രോള്‍ പേജുകളുമടക്കം നിരവധിപേരാണ് രംഗത്തെത്തിയത്.

“കേരളത്തിന്റെ സാംസ്‌കാരിക നഗരി കേരളത്തിന്റെ ശവസംസ്‌കാരത്തിനു കാരണമായ നഗരിയെന്നു അറിയപ്പെടാതിരിക്കാനായി തൃശൂര്‍ വാസികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു,” സന്ദീപാനന്ദ ഗിരി എഴുതി.

അതേസമയം, കോവിഡിന്റെ രണ്ടാം വരവിൽ രോഗവ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ തൃശ്ശൂർ പൂരം ഉൾപ്പെടെ മുഴുവൻ ആൾക്കൂട്ട സാഹചര്യങ്ങളും ഒഴിവാക്കപ്പെടേണ്ടതാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തൃശ്ശൂർ പൂരം കഴിഞ്ഞ വർഷത്തെ പോലെ ചടങ്ങ് മാത്രമാക്കി നടത്തിയാൽ മതി. കഴിഞ്ഞ വർഷത്തേക്കാൾ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും ഈ സമയത്ത് പൂരം പോലുള്ള ആഘോഷപരിപാടികൾക്ക് അനുമതി നല്കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top