Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല

April 19, 2021

തൃശൂര്‍: ലോകപ്രശസ്തമായ തൃശൂര്‍ പൂരത്തിന് ഇത്തവണ വര്‍ണ്ണപ്പകിട്ടുണ്ടാകുകയില്ല. ആഘോഷങ്ങളെല്ലാം ഒഴിവാക്കി ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കൊവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല. പല ചടങ്ങുകളും വെട്ടിക്കുറയ്ക്കും. കുടമാറ്റത്തിന്റെ സമയം വെട്ടിക്കുറച്ചു. സാധാരണയായി രണ്ട് മണിക്കൂറാണ് കുടമാറ്റത്തിന്റെ സമയം. വൈകിട്ട് 5:30നോടുകൂടി കുടമാറ്റം അവസാനിപ്പിക്കാനാണ് തീരുമാനം. വലിയ ആഘോഷത്തോടെയുള്ള സാമ്പിൾ വെടിക്കെട്ട് ഉണ്ടാവുകയില്ല. ചമയ പ്രദർശനം പൂർണ്ണമായും ഒഴിവാക്കി.

24നുള്ള പകൽ പൂരവും ഒഴിവാക്കും. സംഘാടകർക്ക് മാത്രമാണ് പ്രവേശനം. പൂരപ്പറമ്പിൽ പ്രവേശിക്കുന്നതിനായി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്സിൻ സെർട്ടിഫിക്കറ്റും നിർബന്ധമാണ്. പാറമേക്കാവും കൊച്ചി ദേവസ്വവും സമ്മതം അറിയിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇതു ബാധകമാണ്.

ആളുകള്‍ തിങ്ങി നില്‍ക്കുന്ന അവസ്ഥ ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനത്തിന്റെ ആശങ്ക കുറക്കാനാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് കാണികളെ ഒഴിവാക്കി ചുരുക്കം ചില സംഘാടകരേയും ആനക്കാരേയും മേളക്കാരേയും മാത്രം ഉല്‍ക്കൊള്ളിച്ചുകൊണ്ട് പൂരം നടത്താം എന്ന തീരുമാനം ദേവസ്വങ്ങള്‍ കൈകൊണ്ടിരിക്കുന്നത്.

സാമ്പിള്‍ വെടിക്കെട്ട് പേരിനു മാത്രമാകും. തൃശ്ശൂരുകാരുടെ പകല്‍ പൂരം, അഥവാ ശക്കാരുടെ പൂരമെന്നറിയപ്പെടുന്ന 24 തീയതി രാവിലത്തെ പൂരം ഉണ്ടാകില്ല.

സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം വർധിക്കുന്നതിനിടെ തൃശൂർ പൂരം നടത്താനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാംസ്കാരിക പ്രവർത്തകർ അടക്കമുളളവർ രംഗത്തു വന്നിരുന്നു. തൃശൂർ ജില്ലയിൽ മാത്രം പ്രതിദിന കോവിഡ് ബാധിച്ചവർ ആയിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നിൽക്കുകയും ചെയ്യുന്ന സമയത്തുള്ള തൃശൂർ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പറയാതിരിക്കാനാവില്ലെന്ന് സാസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിൽ കെ ജിശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ വേണു എന്നിവരടക്കമുള്ളവർ പറഞ്ഞു. പൂരം നടത്തിപ്പിൽ കർശന നിയന്ത്രണം വേണമെന്ന് പൊലീസും ആവശ്യപ്പെട്ടിരുന്നു. ഇതോടെ തൃശൂർ പൂരം ആഘോഷമാക്കി നടത്തണമെന്ന നിലപാടിൽനിന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പിന്നോട്ട് പോയി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top