Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല

April 19, 2021

തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9:00 മണിമുതല്‍ രാവിലെ 5:00 മണി വരെയായിരിക്കും കര്‍ഫ്യൂ. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. രണ്ടാഴ്ചത്തേക്കാണ് താത്ക്കാലികമായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും, അത് നീട്ടാനും സാധ്യതയുണ്ട്. ഓഫീസ് ജോലികള്‍ വീട്ടില്‍ തന്നെയിരുന്ന് ചെയ്യാനുള്ള സം‌വിധാനവും ഒരുക്കും. അതേസമയം, പൊതുഗതാഗതത്തിന് യാതൊരു നിയന്ത്രണവുമില്ല.

സ്വകാര്യ ട്യൂഷൻ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത് വിലക്കിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ മാത്രമേ അനുവദിക്കൂ. രാത്രി 7 മണി വരെ മാത്രമേ സിനിമാ തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദ്ദേശവുമുണ്ട്. വിശദമായ ഉത്തരവ ചീഫ് സെകട്ടറി ഉടൻ ഇറക്കും. മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി.

അതേസമയം, കൊറോണ കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലങ്ങൾ ഇന്ന് പുറത്തുവരുന്നതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ലക്ഷം കടക്കുമെന്നാണ് സൂചന. രോഗ ബാധ കുത്തനെ കൂടുന്ന എറണാകുളം, കോഴിക്കോട് അടക്കം ജില്ലകളിൽ നിയന്ത്രണങ്ങൾ കർക്കശമാക്കി.

ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളുടെ എണ്ണം ഒരു ലക്ഷം കവിയുമ്പോൾ, ഇൻപേഷ്യന്റ് ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിന്റെ വര്‍ദ്ധനവും കൂടുതൽ ഗുരുതരമാകുമെന്ന് കണക്കാക്കപ്പെടുന്നു. അങ്ങനെയാണെങ്കിൽ, ഈ മേഖലയിലെ കൊറോണ ഇതര ചികിത്സകൾ സർക്കാർ പരിമിതപ്പെടുത്തും. അതേസമയം, വാക്സിൻ ക്ഷാമം തുടരുന്നതിനിടെ, രോഗം പടരുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മിക്ക മെഗാ വാക്സിനേഷൻ ക്യാമ്പുകളും മുടങ്ങി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top