Flash News

അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഇന്ന് (ഏപ്രില്‍ 20 ചൊവ്വ)

April 20, 2021

കൊച്ചി: അന്തരിച്ച, സീറോ മലബാര്‍ സഭ അല്മായ ഫോറം സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക കടാശ്വാസകമ്മീഷന്‍ മെമ്പറുമായിരുന്ന അഡ്വ.ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം ഇന്ന് (ചൊവ്വാഴ്ച) വൈകിട്ട് 6 മണിക്ക് നടക്കും. കോവിഡ് 19ന്റെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായിട്ടാണ് ക്രമീകരണങ്ങള്‍. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സഭയുടെ ലെയ്റ്റി, ഫാമിലി, ലൈഫ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.

ബിഷപ്പുമാര്‍, സിബിസിഐ, കെസിബിസി, ലെയ്റ്റി കൗണ്‍സില്‍, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍, കത്തോലിക്ക കോണ്‍ഗ്രസ്, വൈദിക, അല്മായ പ്രതിനിധികള്‍, ഇന്ത്യയിലും വിദേശത്തുമുള്ള സീറോ മലബാര്‍ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, സന്യസ്തപ്രതിനിധികള്‍, സഭയിലെ വിവിധ സംഘടനാ നേതാക്കള്‍, വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാര്‍ എന്നിവര്‍ അനുസ്മരണ പങ്കുവയ്ക്കലുകള്‍ നടത്തും.

അനുസ്മരണ സമ്മേളനത്തിന് ആരംഭമായി ആലങ്ങാട് സെന്റ് മേരീസ് ദൈവാലയ സിമിത്തേരിയിലെ അഡ്വ.ജോസ് വിതയത്തിലിന്റെ കബറിടത്തിങ്കല്‍ വികാരി ഫാ.പോള്‍ ചുള്ളിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷ നടക്കും. ചടങ്ങില്‍ കോവിഡ് പ്രോട്ടാക്കോള്‍ പ്രകാരം നേരിട്ടുള്ള പങ്കാളിത്തം നിയന്ത്രിച്ചിരിക്കുകയാണെങ്കിലും ഓണ്‍ലൈനിലൂടെ എല്ലാവര്‍ക്കും പ്രാര്‍ത്ഥനയില്‍ പങ്കുചേരാവുന്നതാണെന്ന് ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷന്‍ ജനറല്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍ അറിയിച്ചു.

ജോസ് വിതയത്തിലിന്റെ 7-ാം ചരമദിനത്തോടനുബന്ധിച്ച് ഏപ്രില്‍ 22 വ്യാഴാഴ്ച 4 മണിക്ക് മേജര്‍ ആര്‍ച്ച്ബിഷപ് ആലങ്ങാട് സെന്റ് മേരീസ് ദൈവാലയത്തില്‍ ദിവ്യബലിയര്‍പ്പിച്ച് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഫാ.ജോബി മൂലയില്‍
ജനറല്‍ സെക്രട്ടറി


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top