കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മദേഴ്‌സ് ഡേ ആഘോഷങ്ങൾ 2021 മെയ് 8 ന്.

ന്യൂജേഴ്‌സി : അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (കാൻജ് ) മദേഴ്‌സ് ഡേ ആഘോഷിക്കുന്നു, ഈ വരുന്ന മെയ് 8 ശനിയാഴ്ച വൈകിട്ട് 6 മുതൽ എഡിസൻ അമേരിക്കൻ ലീജിയൻ പോസ്റ്റ് സെന്ററിൽ വച്ചാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്, ചടങ്ങിൽ റെവ : പ്രകാശ് ജെ ജോൺ മദേഴ്‌സ് ഡേ മെസ്സേജ് നൽകുന്നു, വിവിധ കലാപരിപാടികളും ചടങ്ങിനോടനുബന്ധിച്ചു നടത്തപ്പെടുന്നു, സിജി ആനന്ദിന്റെയും ജിനു വിശാലിന്റെയും നേതൃത്വത്തിൽ അരങ്ങേറുന്ന ഗാനമേള ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും, സമ്പൂർണ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന ബാൻക്വിറ്റ് നൈറ്റിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ ദയവായി എക്സിക്യൂട്ടീവ് കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് ജോൺ ജോർജ് അറിയിച്ചു,

എല്ലാ ന്യൂ ജേഴ്‌സി മലയാളികളെയും കാൻജ് മദേഴ്‌സ് ഡേ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോൺ ജോർജ്, വൈസ് പ്രസിഡന്റ്‌ ജോസഫ് ഇടിക്കുള, ജനറൽ സെക്രട്ടറി സഞ്ജീവ് കുമാർ, ജോയിന്റ് സെക്രട്ടറി വിജേഷ് കാരാട്ട് , ട്രഷറർ അലക്സ് ജോൺ,, ജോയിന്റ് ട്രഷറർ പീറ്റർ ജോർജ്, സണ്ണി കുരിശുംമൂട്ടിൽ (ചാരിറ്റി അഫയേഴ്സ്), പ്രീത വീട്ടിൽ (കൾച്ചറൽ അഫയേഴ്സ് ), ടോം നെറ്റിക്കാടൻ (യൂത്ത് അഫയേഴ്സ്), വിജയ് കൈപ്ര പുത്തൻവീട്ടിൽ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്), സോഫിയ മാത്യു (മീഡിയ ആൻഡ്‌ കമ്മ്യൂണിക്കേഷൻ), ദീപ്തി നായർ (എക്സ് ഒഫീഷ്യൽ ) തുടങ്ങിയവർ അറിയിച്ചു.

വാർത്ത : ജോസഫ് ഇടിക്കുള

Print Friendly, PDF & Email

Related News

Leave a Comment