Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

April 20, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ സുപ്രധാന ചുമതലകളില്‍ മൂന്ന് ഇന്ത്യന്‍-അമേരിക്കന്‍ വംശജരെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഫെഡറല്‍ മോട്ടോര്‍ കാരിയര്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേറ്ററായി മീരാ ജോഷിയേയും, എന്‍വയണ്‍മെന്റന്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി ചീഫ് ഫിനാന്ഷ്യല്‍ ഓഫീസറായി ഫയ്‌സല്‍ അമീനേയും, വാട്ടര്‍ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്ററായി രാധിക ഫോക്‌സിനേയുമാണ് ബൈഡന്‍ നോമിനേറ്റ് ചെയ്തിരിക്കുന്നത്.

ഗവണ്‍മെന്റ് ഓവര്‍ സൈറ്റ് ഏജന്‍സിയിനെ കഴിഞ്ഞ പതിനാറു വര്‍ഷമായി വിജയകരമായി നയിച്ചിരുന്ന അറ്റോര്‍ണി മീരാ ജോഷി ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് കറക്ഷന്‍ വകുപ്പില്‍ ഇന്‍സ്‌പെക്ടറര്‍ ജനറലായും പ്രവര്‍ത്തിച്ചിരുന്നു. പ്രസിഡന്റ് ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യൂട്ടീവ് ഓഫീസ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഫയ്‌സല്‍ അമിന്‍.

യു.എസ്. ഗവണ്‍മെന്റ് എകൗണ്ടബിലിറ്റി ഓഫീസില്‍ ദീര്‍ഘകാലം അമിന്‍ അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ എജന്‍സിയില്‍ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചു വന്നിരുന്ന രാധികഫോക്‌സ് സാന്‍ഫ്രാന്‍സിസ്‌ക്കൊ പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷനിലും പ്രവര്‍ത്തിച്ചിരുന്നു. കൊളംബിയ യൂണിവേഴ്‌സിറ്‌റിയില്‍ നിന്നും ബിരുദവും, കാലിഫോര്‍ണിയ(ബര്‍ക്കിലി) യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും രാധിക കരസ്ഥമാക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top