Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തൃശൂര്‍ പൂരം; വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും കോവിഡ് പോസിറ്റീവ്; പൂരം അവസാനിക്കുന്നതുവരെ പ്രദര്‍ശനത്തിന് വിലക്ക്

April 20, 2021

തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് പ്രദര്‍ശന നഗരിയില്‍ നടത്തിയ ആര്‍ടി‌പിസി പരിശോധനയില്‍ പതിനെട്ട് പേര്‍ക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ പൂരം അവസാനിക്കുന്നതുവരെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. കോവിഡ് പോസിറ്റീവ് ആയവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ് അധികൃതര്‍.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ക്ഷേത്രങ്ങളില്‍ ഒരേസമയം പത്ത് പേര്‍ക്ക് മാത്രമേ ദര്‍ശനത്തിന് അനുവാദം ഉള്ളു. ഉത്സവങ്ങള്‍ ഉള്‍പ്പെടെ എല്ലാ ചടങ്ങുകള്‍ക്കും പരമാവധി 75 പേര്‍ മാത്രമേ പാടുള്ളു.

അറുപത് വയസിന് മുകളില്‍ ഉള്ളവര്‍ക്കും പത്ത് വയസില്‍ താഴെ ഉള്ളവര്‍ക്കും ദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി. ക്ഷേത്രത്തിനകത്തും പുറത്തും ഭക്തര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വഴിപാടുകളുടെ ഭാഗമല്ലാത്ത അന്നദാനം അനുവദിക്കില്ല. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ക്ഷേത്രചടങ്ങുകള്‍ക്ക് ആനകളെ അനുവദിക്കില്ല. ക്ഷേത്രങ്ങള്‍ രാവിലെ ആറ് മണിക്ക് തുറന്ന് വൈകിട്ട് ഏഴ് മണിക്ക് അടയ്ക്കും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top