Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

രാഹുല്‍ ഗാന്ധിക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു

April 20, 2021

ന്യൂഡല്‍ഹി: കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ച രാഹുൽ ഗാന്ധി വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. തനിക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്ന് കോൺഗ്രസ് നേതാവ് ഇന്ന് ട്വീറ്റ് ചെയ്തു. “നേരിയ ലക്ഷണങ്ങൾ കണ്ടപ്പോള്‍ പരിശോധനയില്‍ കോവിഡ്-19 ആണെന്ന് സ്ഥിരീകരിച്ചു. അടുത്തിടെ എന്നോട് സമ്പർക്കം പുലർത്തിയവരെല്ലാം, ദയവായി എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ച് സുരക്ഷിതമായി തുടരുക,” 50 കാരനായ രാഹുൽ ഗാന്ധി എഴുതി.

ഡല്‍ഹിയിലെ വസതിയിൽ വിശ്രമത്തിലാണ് രാഹുൽ ഗാന്ധി . നേരത്തെ കൊവിഡ് രോഗബാധ രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ ബംഗാളിലുൾപ്പെടെ നടത്താനിരുന്ന റാലികൾ രാഹുൽ ഗാന്ധി റദ്ദാക്കിയിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണം.

കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 88 വയസുള്ള അദ്ദേഹം പനിയെ തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ദില്ലി എയിംസിൽ അദ്ദേഹത്തിന്റെ ചികിത്സ തുടരുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top