- Malayalam Daily News - https://www.malayalamdailynews.com -

ഡിഐജി എസ് സുരേന്ദ്രന്റെ നിര്‍ദ്ദേശം സ്ത്രീ വിരുദ്ധമാണെന്ന് സാമൂഹ്യ പ്രവര്‍ത്തക മൃദുലാദേവി

[1]കോവിഡ് കാലഘട്ടത്തിൽ സർക്കാർ നിർദ്ദേശപ്രകാരം പെൺകുട്ടികൾക്ക് മൊബൈൽ നമ്പർ നൽകേണ്ട സാഹചര്യത്തിൽ സ്വന്തം മൊബൈൽ നമ്പർ നൽകരുതെന്ന ഡിഐജി എസ് സുരേന്ദ്രൻ ഐപിഎസിന്റെ നിർദ്ദേശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. പെൺകുട്ടികളുടെ നമ്പർ ദുരുപയോഗം ചെയ്യപ്പെടാമെന്നതിനാൽ വീട്ടിലേയോ മാതാപിതാക്കളുടെയോ നമ്പർ നൽകണമെന്നായിരുന്നു ഡി.ഐ.ജിയുടെ നിർദ്ദേശം.

എന്നാല്‍, ഡി.ഐ.ജിയുടെ നിലപാട് പൂർണ്ണമായും സ്ത്രീ വിരുദ്ധമാണെന്നും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും
സോഷ്യൽ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് പകരം സ്ത്രീകള്‍ അവരുടെ നമ്പര്‍ കൈമാറുന്നതില്‍ വരെ ഭയപ്പെടണമെന്ന ആശയം മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശം കുറ്റവാളികള്‍ക്ക് പോത്സാഹനം നല്‍കുന്നതിന് ആക്ടിവിസ്റ്റും ഗായികയുമായ മൃദുലാദേവി അഭിപ്രായപ്പെട്ടു. ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന് പകരം പെണ്‍കുട്ടികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന നിലപാട് നിയമപാലകര്‍ക്ക് ചേർന്നതല്ലെന്നാണ് വിമർശനം. സ്ത്രീകള്‍ ഇത്തരം ദുരുപയോഗങ്ങള്‍ ഭയന്ന് രക്ഷകര്‍ത്താവിന്റെ നമ്പര്‍ കൊടുക്കുന്നത് ശീലിച്ചാല്‍ ഒരു പെണ്‍കുട്ടിയില്‍ നിന്ന് മറ്റൊരാളിലേക്ക് ക്രിമിനലുകള്‍ പോകുമെന്നല്ലാതെ അത്തരക്കാരുടെ സ്വഭാവത്തിന് യാതൊരുമാറ്റവുമുണ്ടാകില്ലെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മൃദുലാദേവി വ്യക്തമാക്കി.

സത്രീകളാണ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചു നടക്കേണ്ടതെന്ന ഉപദേശം കുറ്റകൃത്യങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ തന്നെയാണെന്ന സ്ത്രീവിരുദ്ധ വാദത്തിന് ശക്തിപകരുന്നതാണെന്നും വിമര്‍ശനമുണ്ട്. ആധുനിക ജനാധിപക്യ സമൂഹത്തിലെ പൊലീസില്‍ നിന്നുതന്നെയാണോ ഇത്തരമൊരു നിര്‍ദ്ദേശമുണ്ടാകുന്നതെന്നും അഥവാ കുറ്റകൃത്യമുണ്ടാവുകയാണെങ്കില്‍ അതില്‍ ഇടപെടാനാകില്ലെന്നാണോ നിര്‍ദ്ദേശം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചോദ്യമുയരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]