Flash News

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ. വെര്‍‌ച്വല്‍ അവലോകനം ഏപ്രില്‍ 23-ന്

April 20, 2021 , എ.സി. ജോര്‍ജ്

ഹൂസ്റ്റണ്‍: കേരളാ അസംബ്ലി ഇലക്ഷന്‍ കഴിഞ്ഞു. വോട്ടെല്ലാം പെട്ടിയിലിരുന്നു ഫലമായി വെളിയില്‍ വരാന്‍ വീര്‍പ്പു മുട്ടി വെമ്പല്‍ കൊള്ളുകയാണ്. ആദ്യ ഫലമായി കോവിഡിന്‍റെ പകര്‍ച്ച, എന്ന വിജയഫലം വെളിച്ചത്തു വന്നെങ്കിലും യഥാര്‍ത്ഥ ഇലക്ഷന്‍ ഗോദയില്‍ നിന്നുള്ള ഫലമറിയാന്‍ ലോകമെങ്ങും മലയാളികള്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ തന്നെയാണ്. ആരുവന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞിയെന്ന് നിരാശ കലര്‍ന്ന തമാശയില്‍ പറയുമെങ്കിലും രാഷ്ട്രീയ പ്രബുദ്ധരും അല്ലാത്തവരുമായ ധാരാളം മലയാളികള്‍ സ്വദേശത്തും വിദേശത്തുമുണ്ട്. മാധ്യമങ്ങളിലും അല്ലാതെയും ജയപരാജയങ്ങളുടെ പല കൂട്ടലുകളും കിഴിക്കലുകളും നിരീക്ഷണ വിശകലനങ്ങളും വായിക്കാറും, കാണാറും കേള്‍ക്കാറുമുണ്ടല്ലോ. ഇലക്ഷനു ഒരാഴ്ച മുമ്പു വരെ ഭരിക്കുന്ന പാര്‍ട്ടിയുടെ തകര്‍പ്പന്‍ പി.ആര്‍.വര്‍ക്കുകളും, വന്‍തുക കൈപറ്റികൊണ്ടെന്ന് ആരോപിക്കപ്പെട്ട, അവര്‍ക്ക് അനുകൂല സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ എല്ലാവരും അറിഞ്ഞതാണ്. എന്നാല്‍ രാഹുല്‍-പ്രിയങ്കാ ഗാന്ധിമാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷമായ യു.ഡി.എഫും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തില്‍ എന്‍.ഡി.എ.യും കേരള രാഷ്ട്രീയ ഇലക്ഷന്‍ പ്രചാരണ രംഗമാകെ ഉഴുതു മറിച്ചതോടെ കാറ്റ് പ്രതിപക്ഷത്തിന് പ്രത്യേകിച്ച് യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗമായി മാറിയെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇതെത്ര മാത്രം ശരി? നിങ്ങളുടെ അഭിപ്രായമെന്ത്?

കേന്ദ്രത്തിലെ, കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഉള്‍പ്പെടുന്ന വിവിധതരം അഴിമതികള്‍, അനധികൃത സ്വത്തു സമ്പാദനം, അനധികൃത ബന്ധു നിയമനങ്ങള്‍, നികുതിവെട്ടിപ്പ്, ലഹരി മരുന്ന്, സ്വര്‍ണ്ണക്കടത്ത്, കൊള്ള, കൊല, ബലാല്‍സംഗം, മതനേതാക്കളുടെ വര്‍ഗ്ഗീയതയുടെ അഴിഞ്ഞാട്ടം, നികുതി വര്‍ദ്ധന, കടും വെട്ട്, വികസന മുരടിപ്പ്, പ്രവാസികളെ ഞെക്കി പിഴിയല്‍ തുടങ്ങി നൂറായിരം കുറ്റങ്ങള്‍ കൊണ്ട് സാധാരണക്കാരെ ദ്രോഹിക്കുന്ന രാഷ്ട്രീയക്കാരില്‍ ‘തമ്മില്‍ഭേദം ഏതു തൊമ്മനെ.” മുന്നണിയായിരിക്കും ഒരു പോംവഴിയും കാണാതെ ചിലപ്പോള്‍ വോട്ടറന്മാരായ കഴുതകള്‍ എന്നുപോലും വിളിക്കപ്പെടുന്ന ജനം ഇപ്രാവശ്യം തങ്ങളുടെ ഭരണകര്‍ത്താക്കളായിചുമലില്‍ ഏറ്റുക? ഈ വക കാര്യങ്ങളും വസ്തുതകളുമായിരിക്കും കേരളാ ഡിബേറ്റ് ഫോറത്തിന്‍റെ ഇപ്രാവശ്യത്തെ ചര്‍ച്ചയിലും നിരീക്ഷണത്തിലും പൊന്തിവരിക.

ആര്‍ക്കും ഇലക്ഷന്‍ വിശകലന നിരീക്ഷണ വെര്‍ച്വല്‍ യോഗത്തില്‍ പങ്കെടുക്കാവുന്നതാണ്. എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും, സംഘടനകളുടെയും ലോക്കല്‍, ഓവര്‍സീസ് അമേരിക്കന്‍ പ്രതിനിധികളുമായി കേരളാ ഡിബേറ്റ്ഫോറം പ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനാല്‍ ഈ പ്രസ് റിലീസ് പ്രത്യേക ക്ഷണമായി കണക്കാക്കി എല്ലാവരും പങ്കെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. ഈ നിരീക്ഷണ-വിശകലന വെര്‍ച്വല്‍ ഓപ്പണ്‍ ഫോറത്തിന്‍റെ പ്രത്യേകത ഇതിലെ ജനകീയതയും എല്ലാവര്‍ക്കും തുല്യ സമയവും പരിഗണനയും അവസരവുമാണ്. ആറോ, എട്ടോ വ്യക്തികള്‍ പാനലിസ്റ്റുകളായി അവര്‍ മാത്രം തുടര്‍ച്ചയായി അങ്ങു സംസാരിച്ചു പോകയല്ല ഇവിടെ ചെയ്യുന്നത്. കക്ഷിഭേദമെന്യേ തികച്ചും നിഷ്പക്ഷതയും നീതിയും പുലര്‍ത്തുന്ന കേരള ഡിബേറ്റ് ഫോറത്തിന്‍റെ ഈ നിരീക്ഷണ സംവാദ പ്രക്രിയയില്‍ ഏവരും മോഡറേറ്ററുടെ വിനീത നിര്‍ദ്ദേങ്ങളും അഭ്യര്‍ത്ഥനകളും ദയവായി കര്‍ശനമായി പാലിക്കേണ്ടതാണെന്നു മാത്രം. കേരളത്തിലെ വോട്ടെടുപ്പിനു ശേഷം കേരളാ ഡിബേറ്റ്ഫോറം , യു.എസ്.എയും ഇലക്ഷനെപ്പറ്റിയുള്ള അഭിപ്രായ സര്‍വ്വേ ആരംഭിച്ചിരുന്നു. ശരിയായാലും തെറ്റായാലും ആ സര്‍വ്വേ ഫലം കൂടെ അന്നേ ദിവസം പ്രഖ്യാപിക്കുന്നതായിരിക്കും. മുന്നണികളുടെ മാത്രമല്ലാ ട്വന്‍റിട്വന്‍റി പാര്‍ട്ടിയുടെ സാധ്യതകളും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ ഓപ്പണ്‍ ഫോറം യോഗ പരിപാടികള്‍ തല്‍സമയം ഫെയ്സ്ബുക്ക്, യൂട്യൂബ് മീഡിയകളില്‍ ലൈവായി ദര്‍ശിക്കാവുന്നതാണ്. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ്കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്. ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടര്‍ന്ന് പാസ്‌വേഡ് കൊടുത്തു കയറുക.

ഏപ്രില്‍ 23, വെള്ളിയാഴ്ച വൈകുന്നേരം 8 മണി മുതല്‍ (ന്യൂയോര്‍ക്ക്ടൈം)-ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് ടൈം) ആയിരിക്കും മീറ്റിങ്ങു തുടങ്ങുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 8 പിഎം എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്‍റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) മീറ്റിങ്ങില്‍ പ്രവേശിക്കാവുന്നതാണ്. കേരളത്തില്‍ നിന്നും യോഗത്തില്‍ സംബന്ധിക്കുന്നവരുടെ തീയതിയും സമയവും പ്രത്യേകം ശ്രദ്ധിക്കുക. അത് ഏപ്രില്‍ 24 ശനിയാഴ്ച രാവിലെ 5.30 മുതല്‍ ‘സും’ മീറ്റിംഗില്‍ കയറാം. കേരളത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്കോ അവരുടെ ഏജന്‍റുമാര്‍ക്കോ, ആര്‍ക്കു വേണമെങ്കിലും ഡിബേറ്റില്‍ കയറി പങ്കെടുക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: എ.സി. ജോര്‍ജ്ജ് 281-741-9465, സണ്ണി വള്ളിക്കളം 847-722-7598, തോമസ് ഓലിയാല്‍കുന്നേല്‍ 713-679-9950, സജി കരിമ്പന്നൂര്‍ 813-401-4178, തോമസ് കൂവള്ളൂര്‍ 914-409-5772, കുഞ്ഞമ്മ മാതൃു 281-741-8522, ജോര്‍ജ് പാടിയേടം 914-419-2395.

സൂം മീറ്റിങ്ങില്‍പ്രവേശിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കു ഉപയോഗിക്കുക.

https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09

അല്ലെങ്കില്‍, സൂം ആപ്പു തുറന്നു ഐഡി, പാസ്‌വേഡ് കൊടുത്തു കയറുക.

Meeting ID: 223 474 0207
Passcode: justice


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top