Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കൊറോണ വൈറസ് രണ്ടാം തരംഗം ചലച്ചിത്ര മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കുന്നു; മോഹന്‍‌ലാലിന്റെ മരയ്ക്കാര്‍ മെയ് മാസത്തില്‍ റിലീസ് ചെയ്യില്ല

April 20, 2021

കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തൊട്ടാകെ പരിഭ്രാന്തി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തിയ്യേറ്ററുകളില്‍ റിലീസിന് കാത്തിരിക്കുന്ന നിരവധി സിനിമകളും പ്രതിസന്ധിയിലായിരിക്കുകയാണ്. മെയ് മാസത്തില്‍ റിലീസ് ചെയ്യാനിരുന്ന പല മെഗാ ബജറ്റ് ചിത്രങ്ങളുടേയും തിയ്യതി മാറ്റി വെയ്ക്കാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ് നിര്‍മ്മാതാക്കളും തിയ്യേറ്റര്‍ ഉടമകളും. അതിലൊന്ന് മെയ് 13-ന് റിലീസ് ചെയ്യാനിരുന്ന മോഹന്‍‌ലാലിന്റെ ‘മരയ്ക്കാര്‍’ ആണ്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ മേയ് 13ന് മരക്കാര്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. റിലീസ് നിലവില്‍ മാറ്റിവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദിയിലും തെലുങ്കിലുമെല്ലാം ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാറ്റിവച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ റംസാന്‍ പോലുള്ള സമയത്ത് തിയറ്ററുകളില്‍ സിനിമകളുണ്ടാവില്ലെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. വലിയ ശൂന്യതയിലാണ് നില്‍ക്കുന്നത്. വല്ലാത്ത പ്രതിസന്ധിയാണ്. ഇതുപോലൊരു പ്രതിസന്ധി സമയത്താണ് ദൃശ്യം 2 ഒടിടിക്ക് കൊടുത്തത്. ഈ അവസ്ഥയില്‍ വലിയ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധ്യതയില്ല. വീണ്ടും തിയറ്ററുകള്‍ തുറന്നപ്പോള്‍ കുറെ ചിത്രങ്ങള്‍ റിലീസ് ചെയ്തിരുന്നു. അവയ്ക്ക് അര്‍ഹമായ കളക്ഷന്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാല്‍ തിയറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനത്തോട് യോജിക്കാനാകില്ലെന്നും ആന്റണി പെരുമ്പാവൂര്‍. തിയറ്ററുകള്‍ തുറന്നുവയ്ക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവ് നികത്താനുള്ള ഒരു വരുമാനം നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ലെന്നും ആന്റണി പെരുമ്പാവൂര്‍.

മഹേഷ് നാരായണന്‍ ഫഹദ് ഫാസില്‍ ചിത്രം മാലിക്, രാജീവ് രവി -നിവിന്‍ പോളി ചിത്രം തുറമുഖം, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് എന്നിവയും പെരുന്നാള്‍ റിലീസാണ്.

100 കോടി ബജറ്റില്‍ പൂര്‍ത്തിയായ ആദ്യമലയാള ചിത്രം കൂടിയായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ 2020 മാര്‍ച്ച് റിലീസായാണ് നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് നീട്ടിവെക്കുകയായിരുന്നു. മലയാളത്തിന് പുറമേ ഇതരഭാഷകളിലേക്കും ചൈനീസ് പതിപ്പായും ചിത്രം തിയറ്ററുകളിലെത്തും. ആന്റണി പെരുമ്പാവൂരിനൊപ്പം ഡോ. റോയ് സി.ജെ, സന്തോഷ് ടി. കുരുവിള എന്നിവരാണ് നിര്‍മ്മാണം.

ചരിത്രകഥകള്‍ പറയുന്ന ‘മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം’ യുദ്ധവും പയറ്റും ഉള്‍പ്പടെ നിരവധി യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അവതരിപ്പിച്ചിട്ടുള്ള ചിത്രമാണെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു പാട് സാധ്യതകള്‍ ഉപയോഗിച്ച ചിത്രമാണ് മരക്കാര്‍ എന്നും മോഹന്‍ലാല്‍ പറഞ്ഞു. 100 കോടി ബജറ്റില്‍ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മരക്കാര്‍ അറബിക്കടലിന്റെ സിംഹം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടാണ്. ഇന്ത്യയ്ക്ക് പുറമേ ചൈനീസ് ഭാഷയില്‍ ചൈനയിലും സിനിമ പുറത്തിറങ്ങും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇമോഷണല്‍ സിനിമയാണ് മരക്കാര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top