Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

സംസ്ഥാനത്ത് ഗ്രൂപ്പ് പരിശോധന കര്‍ശനമാക്കുന്നു; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

April 21, 2021

തിരുവനന്തപുരം: കോവിഡിന്റെ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് ഗ്രൂപ്പ് പരിശോധന നടത്തും. മൂന്ന് ലക്ഷം പേരെ പരിശോധിക്കാനാണ് തീരുമാനം. ടിപിആർ (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) കൂടുതലുള്ള കണ്ണൂർ, മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, കോട്ടയം ജില്ലകളിൽ കൂടുതൽ പരിശോധനകള്‍ നടത്താൻ കോവിഡ് കോർ കമ്മിറ്റി യോഗം നിർദ്ദേശിച്ചു.

രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പരമാവധി പേരെ വേഗത്തിൽ പരിശോധിക്കുകയാണ് ലക്ഷ്യം. മുപ്പത് ശതമാനത്തിൽ കൂടുതൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ വീടുകളിൽ നേരിട്ടെത്തി ആന്റിജൻ പരിശോധന നടത്തും.

ജില്ലാ ടിപിആറിന്റെ ഇരട്ടി ടെസ്‌റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്‌ഥാപന പ്രദേശങ്ങളിൽ എല്ലാ വീടുകളിൽ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും. കോവിഡ് കണക്കുകൾ ഉയർന്ന എറണാകുളത്ത് 39,500ഉം കോഴിക്കോട് 36,000ഉം മലപ്പുറത്ത് 32,900ഉം തൃശൂരിൽ 28,000ഉം സാമ്പിളുകൾ ശേഖരിക്കും.

കടകൾ, ഹോട്ടലുകൾ, വിനോദസഞ്ചാരം, പൊതുഗതാഗതം, വിതരണ ശൃംഖലകളിലെ തൊഴിലാളികൾ എന്നിവരിൽ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത കഴിഞ്ഞ പരിശോധനയിൽ ഉൾപ്പെടാത്തവരെ കണ്ടെത്തി പരിശോധനക്ക് വിധേയരാക്കും. ആശുപത്രി ഒപികളിൽ എത്തുന്നവർ കിടത്തി ചികിൽസയിലുള്ളവർ, ക്‌ളസ്‌റ്ററുകളിലും നിയന്ത്രിത മേഖലകളിലും ഉള്ളവർ എന്നിവരെയും ടെസ്‌റ്റ് ചെയ്യും.

മൂന്ന് മാസത്തിനുള്ളിൽ കോവിഡ് വന്നുപോയവർ, രണ്ട് ഡോസ് വാക്‌സിൻ എടുത്തവർ എന്നിവരെ പരിശോധനയിൽ നിന്ന് ഒഴിവാക്കും. കഴിഞ്ഞ തവണ രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് ഇത്തവണ മൂന്ന് ലക്ഷത്തിലേറെ പരിശോധന നടത്തും. വാക്‌സിൻ ക്ഷാമം തുടരുന്നതിനാൽ ഇന്നും പല കേന്ദ്രങ്ങളിലും കുത്തിവെപ്പ് മുടങ്ങുമെന്നാണ് വിവരം. വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ അഞ്ചര ലക്ഷം ഡോസ് കൂടി ഉടൻ എത്തുമെന്നാണ് വിവരം. ഇതിൽ രണ്ടര ലക്ഷം ഡോസ് ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കോഴിക്കോടും എറണാകുളത്തും ഒന്നര ലക്ഷം വീതം ഉടൻ എത്തിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, കോവിഡിന് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വൈകുന്നേരം വിളിച്ചുകൂട്ടുന്നുണ്ട്. യോഗത്തിൽ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തും. യോഗത്തിൽ ഡിജിപി, ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ജില്ലാ കളക്ടർമാർ, പോലീസ് മേധാവികൾ എന്നിവർ പങ്കെടുക്കും. നിലവിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും ചർച്ച ചെയ്ത് തീരുമാനിക്കും.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top