Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഇനി ബോധവല്‍ക്കരണമില്ല; രാത്രി കര്‍ഫ്യൂ കര്‍ശനമാക്കുന്നു

April 21, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രി കര്‍ഫ്യൂ കര്‍ശനമാക്കാന്‍ തീരുമാനമായി. ഇനി ബോധവല്‍ക്കരണമില്ലെന്നും കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. കർഫ്യൂ വേളയിൽ പുറത്തിറങ്ങിയവരില്‍ അവബോധം വളർത്തുന്നതായിരുന്നു ആദ്യ ദിവസം എങ്കിൽ, ഇന്ന് മുതൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഇന്നലെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയത്. നിലവിൽ രാത്രി 9 മണി മുതൽ പുലർച്ചെ 5 മണി വരെയാണ് കർഫ്യൂ ഉള്ളത്.

ഇന്നലെ രാത്രി 9 മണിയോടെ കടകൾ അടച്ചെങ്കിലും വാഹനങ്ങളിൽ പുറത്തിറങ്ങിയ ആളുകൾ വളരെ കൂടുതലായിരുന്നു. ആദ്യ ദിവസമായതിനാല്‍ ഇവരെ ബോധവൽക്കരിക്കുകയാണ് പോലീസ് ചെയ്‌തത്. ഇന്ന് മുതല്‍ അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ കര്‍ശന നടപടിയെടുക്കും. അവശ്യ സര്‍വീസ് ഒഴികെ ഒന്നും അനുവദിക്കുകയില്ലെന്നും, അനാവശ്യമായി പുറത്തിറങ്ങുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ആവശ്യമെങ്കില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയും ചെയ്യും.

കോവിഡ്-19 വ്യാപനം അവലോകനം ചെയ്യാന്‍ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുന്നുണ്ട്. 11 മണിയോടെ നടക്കുന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയ ഉന്നത ഉദ്യോഗസ്‌ഥര്‍ പങ്കെടുക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും രോഗബാധിതര്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ നടത്തേണ്ട തുടര്‍നടപടിയും യോഗത്തില്‍ തീരുമാനിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top