Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഇരുപത്തൊന്നുകാരിയെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍; അയല്‍‌വാസി പോലീസ് പിടിയില്‍

April 21, 2021

മലപ്പുറം: മാര്‍ച്ച് 10 മുതല്‍ കാണാതായ 21 കാരിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചോറ്റൂർ സ്വദേശിനിയായ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറ ഫർഹത്തിന്റെ മൃതദേഹ ഭാഗമാണ് വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ അയൽവാസി കഞ്ഞിപ്പുര ചോറ്റൂർ വരിക്കോടൻ അൻവറിനെ (38) പോലീസ് അറസ്റ്റു ചെയ്തു.

ഫർഹത്തിനെ താന്‍ ബലമായി പൊന്തക്കാട്ടിലേക്ക് പിടിച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് അന്‍‌വര്‍ പറഞ്ഞതായി പോലീസ് അറിയിച്ചു. യുവതിയുടെ മൂന്നു പവൻ സ്വർണാഭരണം കൈക്കലാക്കിയ ശേഷം മൃതദേഹം കുഴിച്ച് മൂടുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ യുവതിയെ ശാരീരികമായി ഉപദ്രവിച്ചതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു. വെട്ടിച്ചിറയിലെ സ്വകാര്യ സ്‌ഥാപനത്തിൽ ജീവനക്കാരിയായിരുന്ന ഫർഹത്ത് മാർച്ച് 10ന് രാവിലെ ജോലിക്ക് പോയശേഷം തിരിച്ച് വീട്ടിൽ എത്തിയിരുന്നില്ല.

ചൊവ്വാഴ്‌ച വൈകുന്നേരം നാലരയോടെ നാട്ടുകാരിൽ ചിലരാണ് ഫർഹത്തിന്റെ വീടിന് സമീപമുള്ള ക്വാറിയിൽ മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. ഇതിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തിരൂർ ഡിവൈഎസ്‌പി കെ സുരേഷ് ബാബു, വളാഞ്ചേരി സിഐ പിഎം ഷമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി. ഇരുട്ടായതിനാൽ സ്‌ഥലത്ത്‌ കൂടുതൽ പരിശോധന നടത്താൻ ഇന്നലെ സാധിച്ചിരുന്നില്ല. ക്വാറിയും പരിസരവും പോലീസ് കാവലിലാണ്.

മൃതദേഹം അഴുകിയ നിലയിലായതിനാൽ ബുധനാഴ്‌ച ഫോറൻസിക് വിദഗ്‌ധരും ഉന്നത പോലീസ് ഉദ്യോഗസ്‌ഥരും എത്തിയശേഷമേ പോസ്‌റ്റ്‌മോർട്ടം ഉൾപ്പടെ നടക്കുകയുള്ളൂ. പ്രതിയെ ബുധനാഴ്‌ച സംഭവസ്‌ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top