Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

തിരഞ്ഞെടുപ്പില്‍ തോല്‍‌വി മണത്ത് സിപി‌എം നേതാക്കള്‍; ഫല പ്രഖ്യാപനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് സൂചന

April 21, 2021

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ നിരവധി സിപിഎം സ്ഥാനാർത്ഥികൾ തോൽക്കുമെന്ന വിലയിരുത്തലോടെ പാർട്ടിക്കുള്ളിൽ ചൂടേറിയ ചർച്ചകൾ നടക്കുന്നു. മന്ത്രി ജി. സുധാകരനെ ചുറ്റിപ്പറ്റിയുള്ള സമീപകാല നീക്കങ്ങളും ഇതിന് പ്രേരണ നൽകുന്നു. പ്രചാരണ പ്രവര്‍ത്തനത്തില്‍ മന്ത്രി മികച്ച നേതൃത്വം നല്‍കിയെന്നു നേതാക്കള്‍ പരസ്യമായി പറയുന്നുണ്ടെങ്കിലും ഫലം പുറത്തു വരുമ്പോള്‍ പാര്‍ട്ടിയുടെ പ്രതീക്ഷ അസ്ഥാനത്താണെങ്കില്‍ പഴിയില്‍ ചെറുതല്ലാത്ത പങ്ക് സുധാകരനില്‍ ചുമത്താന്‍ നീക്കം നടക്കുന്നതായി അദ്ദേഹത്തിന്റെ അനുയായികള്‍ സംശയിക്കുന്നു.

കായം‌കുളം എം.എല്‍.എ യു. പ്രതിഭയുടെ ഫേയ്‌സ് ബുക്ക് പോസ്‌റ്റ് ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. ‘പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും’ എന്ന പോസ്റ്റാണ് ഏറെ വിവാദമായതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചതും. ജി.സുധാകരനെ പരോക്ഷമായി വിമര്‍ശിക്കുകയാണോ എന്ന രീതിയിലുള്ള കമന്റുകള്‍ നിറഞ്ഞതോടെ പോസ്റ്റ് പിന്‍വലിച്ചത്. ഏതാണ്ട് ഒരു മണിക്കൂറിനടത്ത് ദൃശ്യമായ വിവാദ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിന്റെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല.

മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തെ പിരിച്ചുവിട്ടതു പെട്ടെന്നു ചര്‍ച്ചാവിഷയമായത് മന്ത്രിക്കെതിരെയുള്ള പാര്‍ട്ടിയിലെ ചിലരുടെ നീക്കത്തിന്റെ സൂചനയായി അവര്‍ കണക്കാക്കുന്നത്. അത് അവിടെ നില്‍ക്കില്ലെന്നും തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിലേക്കും പാര്‍ട്ടിയിലെ ചര്‍ച്ച വളരുമെന്നും ചില നേതാക്കളുടെ വാക്കുകളില്‍ ധ്വനിയുണ്ട്. എല്ലാ പാര്‍ട്ടിയിലുംപെട്ട ‘പൊളിറ്റിക്കല്‍ ക്രിമിനലുകള്‍’ തനിക്കെതിരെ നീങ്ങുന്നു എന്ന സുധാകരന്റെ ആരോപണം പഴ്‌സനല്‍ സ്റ്റാഫിന്റെ പ്രശ്‌നത്തില്‍ മാത്രമല്ല. ഈ പ്രയോഗം പാര്‍ട്ടിയില്‍ ചര്‍ച്ചയാക്കാന്‍ ഒരു വിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. തനിക്കു സീറ്റ് കിട്ടാത്തതു ചിലര്‍ മദ്യസല്‍ക്കാരം നടത്തി ആഘോഷിച്ചെന്നാണു മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇതിനോടു പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗുരുതരമായ ആരോപണമായതിനാല്‍ പാര്‍ട്ടി ഇതു ചര്‍ച്ച ചെയ്യേണ്ടിവരും.

പാര്‍ട്ടിയില്‍ ക്രിമിനലുകളില്ലെന്നു എ.എം. ആരിഫ് എംപിയും പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍.നാസറും പ്രതികരിച്ചിരുന്നു. ക്രിമിനലുകള്‍ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍ നടപടിയെടുക്കാനുള്ള ശക്തി സിപിഎമ്മിനുണ്ടെന്ന് എംപിയും, മന്ത്രി ഉദ്ദേശിച്ചത് ആരെയെന്ന് അറിയില്ലെന്നു ജില്ലാ സെക്രട്ടറിയും പറഞ്ഞു.

മന്ത്രി ജി.സുധാകരനെ പിന്തുണച്ചു പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.രാഘവന്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയതും ശ്രദ്ധേയമായി. ‘രക്തസാക്ഷി ജി.ഭുവനേശ്വരന്റെ (മന്ത്രിയുടെ സഹോദരന്‍) കുടുംബം അപമാനിക്കപ്പെടേണ്ടവരാണോ? ആരാണു മറഞ്ഞിരുന്നു മന്ദഹസിക്കുന്നത്?’ എന്നൊക്കെയാണു കുറിപ്പിലെ പരാമര്‍ശങ്ങള്‍. മന്ത്രി ചൂണ്ടിക്കാട്ടിയ തെറ്റായ പ്രവണതകള്‍ക്കെതിരെയാണു പാര്‍ട്ടി നിലപാടെടുക്കേണ്ടതെന്ന വാദമാണു സുധാകരനെ അനുകൂലിക്കുന്നവരുടേത്. ജില്ലയില്‍ സിപിഎം എന്നാല്‍ സുധാകരന്‍ എന്നതായിരുന്നു സ്ഥിതി. വി.എസ്.അച്യുതാനന്ദന്‍ ഇറങ്ങിപ്പോയ പാര്‍ട്ടി സമ്മേളനം ഭംഗിയായി നടത്തി സംസ്ഥാന നേതൃത്വത്തിന്റെ പ്രീതി നേടിയതോടെയാണു കരുത്തു വര്‍ധിച്ചത്. അദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നു പാര്‍ട്ടിയുടെ മിക്ക ഘടകങ്ങളും. മറുപക്ഷം ശക്തി സംഭരിക്കുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

പാര്‍ട്ടി തീരുമാനം എന്നും മാനിക്കുന്നയാളാണു സുധാകരനെന്നും ഉയര്‍ന്ന സ്ഥാനങ്ങളിലേക്കു പരിഗണിച്ചപ്പോള്‍ നിരസിച്ച ചരിത്രമാണ് അദ്ദേഹത്തിന്റേതെന്നും അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. അമ്പലപ്പുഴയില്‍ ഉള്‍പ്പെടെ അദ്ദേഹം പ്രചാരണത്തില്‍ സജീവമായില്ലെന്ന വിമര്‍ശനം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ പങ്കെടുത്ത യോഗങ്ങളുടെയും പ്രവര്‍ത്തിച്ച മണിക്കൂറുകളുടെയും കണക്കു പറഞ്ഞാണു മന്ത്രി പ്രതിരോധിച്ചത്. അമ്പലപ്പുഴയടക്കം ചില സീറ്റുകളിലെ ഫലങ്ങള്‍ നിരീക്ഷിച്ചു കുറ്റപത്രം തയാറാക്കാന്‍ ശ്രമം നടക്കുന്നതായാണു വിവരം. ആലപ്പുഴ, അരൂര്‍, കായംകുളം തുടങ്ങിയ മണ്ഡലങ്ങളിലെ ഫലവും നിര്‍ണ്ണായകമായേക്കും. ഈ സീറ്റുകളില്‍ തോല്‍വിയോ വോട്ട് നഷ്ടമോ ഉണ്ടായാല്‍ രൂക്ഷ പ്രതികരണങ്ങള്‍ക്കു സാധ്യതയുണ്ട്. ഉപതിരഞ്ഞെടുപ്പിലും നഷ്ടമായ അരൂരില്‍ ഇപ്പോഴും പാര്‍ട്ടിയുടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അവിടത്തെ പ്രാദേശിക പ്രശ്‌നങ്ങളും ചര്‍ച്ചയാകും.

മന്ത്രിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ സുധാകരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയെ തുടർന്ന് മന്ത്രിയുടെ പത്രസമ്മേളനത്തിന്റെ വീഡിയോ പോലീസിന് കൈമാറി. മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് പുറത്താക്കിയ സി.പി.എം പുറക്കാട് ലോക്കൽ കമ്മിറ്റി അംഗം ജി വേണുഗോപാലിന്റെ ഭാര്യയാണ് അമ്പലപ്പുഴ എസ്.ഐ. കെ. ഹാഷിമിന് ദൃശ്യങ്ങള്‍ നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയിലെ മുൻ അംഗമാണ് പരാതിക്കാരി. കഴിഞ്ഞ ദിവസം നടന്ന സിപിഎം പുറക്കാട് ലോക്കൽ കമ്മിറ്റി യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ മന്ത്രിയെ വിമർശിച്ചതായുള്ള വാര്‍ത്ത പാർട്ടി ജില്ലാ സെക്രട്ടറി ആർ നാസർ നിഷേധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top