Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്; വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കമെന്നു ബൈഡന്‍

April 21, 2021 , പി.പി. ചെറിയാന്‍

വാഷിങ്ടന്‍ ഡിസി: ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സിന്റെ വിധി വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രമാണെന്നു പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അഭിപ്രായപ്പെട്ടു. ഏപ്രില്‍ 20 ന് കേസ്സിന്റെ വിധി പുറത്തുവന്നതിനു ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.രാവിലെ മുതല്‍ കേസ്സിന്റെ വിധി കേള്‍ക്കുവാന്‍ കാതോര്‍ത്തിരുന്ന പ്രസിഡന്റ്, ജോര്‍ജ് ഫ്‌ലോയ്ഡിന് നല്ലൊരു വിധി ലഭിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നതായി പ്രസ്താവനയിറക്കിയിരുന്നു.

മിനിയാപോളീസ് പോലീസ് ഓഫിസര്‍ ഡെറക്ക ഷൗമിന്റെ കാല്‍മുട്ടുകള്‍ക്കിടയില്‍ കഴുത്തു ഞെരിക്കപ്പെട്ട ദയനീയമായി പിടഞ്ഞു മരിച്ച കേസ്സില്‍ ഓഫിസര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്ന മൂന്നു വകുപ്പുകളിലും (സെക്കന്റ് ഡിഗ്രി, തേഡ് ഡിഗ്രി മര്‍ഡര്‍, മാന്‍ സ്ലോട്ടര്‍) പ്രതി കുറ്റക്കാരനാണെന്നു പന്ത്രണ്ടംഗ ജൂറി വൈകിട്ടു കണ്ടെത്തി. തുടര്‍ന്ന് ജഡ്ജി ശിക്ഷ വിധിക്കുന്നതിനായി കേസ്സ് മാറ്റിവച്ചു. കുറ്റക്കാരനാണെന്ന് വിധി വന്ന ഉടനെ ഡെറക്കിനെ കയ്യാമം വച്ചു ജയിലിലേക്കു മാറ്റി. 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്നത്.

വിധി വന്ന ഉടനെ ഫ്‌ളോയ്ഡിന്റെ കുടുംബാംഗങ്ങളെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. നാം ഇവിടെ നിര്‍ത്തുന്നില്ല, നിറത്തിന്റെ വര്‍ഗത്തിന്റെ നൂനപക്ഷത്തിന്റെ നേരെ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെ അമര്‍ച്ച ചെയ്യുന്നതിനുള്ള രാഷ്ട്രത്തിന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നു പ്രസിഡന്റ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

പകല്‍ വെളിച്ചത്തില്‍ സ്ഥലകാല ബോധം നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതക്കു മുമ്പില്‍ ശ്വാസം പോലും ലഭിക്കാതെ പിടഞ്ഞു മരിച്ച ഫ്‌ലോയ്ഡിന്റെ പത്തു മിനിട്ട് നേരത്തെ വീഡിയൊ പകര്‍ത്തിയ ലോകജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയ യുവതിയുടെ ധീരതയേയും ബൈഡന്‍ പ്രശംസിച്ചു. ഫ്‌ലോയ്ഡിന്റെ മരണത്തെ തുടര്‍ന്നു രാജ്യത്താകമാനം പൊട്ടിപ്പുറപ്പെട്ട അക്രമ പ്രവര്‍ത്തനങ്ങളും പ്രതിഷേധങ്ങളും രാജ്യത്തിനും പൊലീസ് ഡിപ്പാര്‍ട്ടുമെന്റിനും അപമാനകരമായിരുന്നുവെന്നും ബൈഡന്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top