Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

യു എസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍-അമേരിക്കന്‍ ഗായത്രി റാവു പരിഗണനയില്‍

April 21, 2021 , പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍: യു എസ് ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) കമ്മീഷണര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്ന പേരുകളില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവിനു മുന്‍ഗണന.

എഫ്ഡിഎയില്‍ മുന്‍പു പ്രവര്‍ത്തിച്ചിരുന്ന ഗായത്രി റോക്കറ്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ വൈസ് പ്രസിഡന്റും, ഗ്ലോബല്‍ പ്രോഡക്ട് മേധാവിയു ഹെഡുമായാണു പ്രവര്‍ത്തിച്ചുവരുന്നത്. ഈ പ്രവര്‍ത്തി പരിചയമാണ് ബൈഡന്‍ ഇവരെ എഫ്ഡിഎ കമ്മീഷണറായി നിയമിക്കുമെന്നതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

അമേരിക്കയിലെ ഓര്‍ഫന്‍ പ്രോഡക്റ്റ്‌സ് ഡവലപ്പ്‌മെന്റ് ഓഫിസ് ഡയറക്ടറായും ഗായത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്. എഫ്ഡിഎ ഓഫ് ചീഫ് കോണ്‍സുല്‍ ഓഫിസ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന ഗായത്രി ലോയര്‍ എന്നനിലയില്‍ വിദഗ്ദ നിയമോപദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

വാഷിങ്ടന്‍ ലോ ഫേമിലെ അറ്റോര്‍ണിയായിട്ടാണ് ഗായത്രി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.പെന്‍സില്‍വാനിയ ലോ സ്കൂളില്‍ നിന്നും നിയമ ബിരുദവും പെന്‍സില്‍വാനിയ സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്ന് ബയോഎത്തിക്‌സില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

2021 ജനുവരി 20 മുതല്‍ എഫ്ഡിഎ ആക്ടിംഗ് കമ്മീഷനറായി ജാനറ്റ് വുഡലോക്കാണ് ചുമതല വഹിക്കുന്നത്.
ബൈഡന്‍ ഭരണത്തില്‍ കാബിനറ്റ് റാങ്കില്‍ ഇതുവരെ ഒരൊറ്റ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഉള്‍പ്പെട്ടിട്ടില്ല. വൈസ് പ്രസിഡന്റ് കമല ഹാരിസ് മാത്രമാണ് ഇന്ത്യന്‍ വംശജയെന്നു വേണമെങ്കില്‍ പറയാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top