‘അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?’ – മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ചര്‍ച്ച നടത്തി

ഹൂസ്റ്റണ്‍: മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും ബോധവല്‍ക്കരണവും ഉയര്‍ച്ചയും വികാസവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹൂസ്റ്റണിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക ഈ മാസത്തെ സമ്മേളനം ഏപ്രില്‍ 11-ാം തീയതി വൈകുന്നേരം വെര്‍ച്വല്‍ ആയി (സൂം) ഫ്‌ളാറ്റ്‌ഫോമില്‍ നടത്തി. ആരോഗ്യകാരണങ്ങളാല്‍ മലയാളം സൊസൈറ്റി പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ടിന് മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് യോഗനടപടികള്‍ നിയന്ത്രിച്ചു. എ.സി ജോര്‍ജ് മീറ്റിംഗില്‍ മോഡറേറ്ററായിരുന്നു.

ഭാഷാ സാഹിത്യ ചര്‍ച്ചയിലെ ആദ്യത്തെ ഇനം ജയിംസ് ചിറതടത്തില്‍ എഴുതിയ “സദാ ആചാരം” എന്ന കവിതയായിരുന്നു.

“സ്‌നേഹം വെറുതെയാണുണ്ണി തമസല്ലൊ ജയിക്കുന്നു”
“കരിവീട്ടിയില്‍ ഊഞ്ഞാലു കെട്ടിയാടുവാന്‍”
“കൊതിച്ചൊരാ ശലഭമാം പെണ്‍കൊടി”
“കരിവീണ മനസ്സുകള്‍ കരയിച്ചതെത്രയോ കഥകള്‍”

എന്നു തുടങ്ങിയാരംഭിച്ച കവിതയിലെ ഈരടികള്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നു. ഉച്ചനീചത്വങ്ങള്‍ക്കും, അനീതികള്‍ക്കും, ദുരഭിമാന അതിക്രമങ്ങള്‍ക്കും ചിന്തകള്‍ക്കും ഇന്നും സമൂഹം കുട പിടിച്ചു കൊണ്ട ിരിക്കുകയാണെന്ന ഒരു പരമാര്‍ത്ഥതയിലേക്ക് കവി വിരല്‍ ചൂണ്ടി.

തുടര്‍ന്ന് “അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലൊ?’ എന്ന ശീര്‍ഷകത്തില്‍ ജോണ്‍ കുന്തറ പ്രബന്ധം അവതരിപ്പിച്ചു. സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശമാണ്. പക്ഷെ ആ അവകാശങ്ങള്‍ ഓരോ രാജ്യത്തെയും വ്യവസ്ഥാപിത നിയമങ്ങള്‍ക്ക് അധീനമായിരിക്കണം. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇപ്പോഴും കടിഞ്ഞാണിടുന്ന ചൈന, റഷ്യ, അറബ് രാജ്യങ്ങള്‍ തുടങ്ങിയവ ഒന്നുമല്ല, നമ്മുടെ മാതൃക. നമ്മുടെ സ്വാതന്ത്ര്യം മറ്റുള്ളവരുടെ അതിജീവന – അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കു വിലങ്ങു തടികള്‍ ആകരുത്. നിങ്ങള്‍ക്ക് ആ വ്യക്തിയുടെ അഭിപ്രായത്തോട് വിയോജിക്കാം, നിരാകരിക്കാം. എന്നാല്‍ നിങ്ങള്‍ വിയോജിക്കുന്ന ആ അഭിപ്രായം രേഖപ്പെടുത്താന്‍ ആ വ്യക്തിക്കും അവകാശമുണ്ടെന്ന കാര്യം നിങ്ങള്‍ അംഗീകരിച്ചേ പറ്റൂ. ചിന്തകനായ വോള്‍ട്ടയര്‍ പറയുന്നു. “ഞാന്‍ നിങ്ങള്‍ പറയുന്നത് നിരാകരിക്കുന്നു. എന്നാല്‍ വിയോജിച്ച നിങ്ങളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഞാന്‍ മരണം വരെ പോരാടും’ എന്ന്. അമേരിക്കന്‍ ഭരണഘടനയിലെ ആദ്യത്തെ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി ഫ്രീഡം ഓഫ്‌സ്പീച്ച്-ഫ്രീഡം ഓഫ് ഏക്‌സ്പ്രഷനുവേണ്ട ിയായിരുന്നു. അമേരിക്കന്‍ ഭരണഘടനയിലെ ഫസ്റ്റ് അമന്റുമെന്റ്. എന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ എഴുതിചേര്‍ത്തിരിക്കുന്നു. എന്നാലിന്നു ഇന്ത്യ അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളില്‍്രപോലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങു വീഴുന്ന നടപടികള്‍ ഉണ്ടാകുന്നുണ്ട്.

യോഗത്തില്‍ സന്നിഹിതരായ എഴുത്തുകാരും അനുവാചകരും ഭാഷാസ്‌നേഹികളുമായ, അനില്‍ ആഗസ്റ്റിന്‍, ഗോപിനാഥ പിള്ള, ശാന്ത പിള്ള, ടി.എന്‍. സാമുവല്‍, എ.സി. ജോര്‍ജ്ജ്, ജോണ്‍ കുന്തറ, ജയിംസ് ചിരതടത്തില്‍, ജയിംസ് മുട്ടുങ്കല്‍, പൊന്നു പിള്ള, ജോര്‍ജ്ജ് പുത്തന്‍കുരിശ്, പൊന്നു പിള്ള, ജോസഫ് തച്ചാറ, അല്ലി നായര്‍, തോമസ് വര്‍ഗീസ്, സുകുമാരന്‍ നായര്‍, നയിനാന്‍ മാത്തുള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. മലയാളം സൊസൈറ്റി വൈസ് പ്രസിഡന്റ് ശ്രീമതി. പൊന്നു പിള്ള നന്ദി രേഖപ്പെടുത്തി.

youtube link/Video link below

Print Friendly, PDF & Email

Related News

Leave a Comment