ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗം ഏപ്രില്‍ 25ന് ഞായറാഴ്ച വൈകിട്ട് 5.30ന് സൂമിലൂടെ നടത്തുന്നതാണ്. കോവിഡ് എന്ന മഹാമാരി മൂലം ഗവണ്‍മെന്റ് നിബന്ധനകള്‍ നിലനില്‍ക്കുന്നതിലാണു സൂമിലൂടെ പൊതുയോഗം നടത്തുന്നത്. പ്രസ്തുത പൊതുയോഗത്തില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളെയും പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതം ചെയ്യുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി ജോഷി വള്ളിക്കളം അവതരിപ്പിക്കുന്നു. ട്രഷറര്‍ മനോജ് അച്ചേട്ട് ഫിനാന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതുമാണ്.

പൊതുയോഗത്തില്‍ അജണ്ടയുടെ ഭാഗമായ അസോസിയേഷന്‍ നിയമാവലിക്ക് വേണ്ട മാറ്റങ്ങള്‍ വരുത്തിയത് അവതരിപ്പിക്കുന്നതാണ്. ബോര്‍ഡംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു, ഫൊക്കാന/ഫോമ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും പ്രസ്തുത പ്രതിനിധികള്‍ക്ക് പ്രത്യേക ആപ്ലിക്കേഷന്‍ ഫോമും ഫീസും നിലവില്‍ വരുന്നതിനുവേണ്ട ഭേദഗതികളും അവതരിപ്പിക്കുന്നതാണ്.

സൂമിലൂടെ നടത്തുന്ന പൊതുയോഗത്തില്‍ ഐഡി: 857 0425 1978, Passcode :370491 പൊതുയോഗത്തിന്റെ ലിങ്കും Fomam /Fokana ഡലിഗേറ്റ്‌സിന്റെ ആപ്ലിക്കേഷന്‍ ഫോം ഷിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റായ www.chicagomalayaleeassociation.org എന്ന സൈറ്റില്‍ ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കണ്ണൂക്കാടന്‍ (847 477 0564), പ്രസിഡന്റ് ജോഷി വള്ളിക്കളം (312 685 6749), സെക്രട്ടറി മനോജ് അച്ചേട്ട് (224 522 2470), ട്രഷറര്‍ ആല്‍വിന്‍ ഷിക്കൂര്‍ (630 274 5423) സൂം ടെക്‌നിക്കല്‍ സപ്പോര്‍ട്ടര്‍ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

 

Print Friendly, PDF & Email

Related News

Leave a Comment