Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

മോഹന്‍‌ലാന്‍ സം‌വിധായകന്റെ കുപ്പായമണിയുന്നു; പുതിയ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഗോവയിലും

April 21, 2021

അഭിനയം മാത്രമല്ല സം‌വിധായക വേഷവും തനിക്ക് ചേരും എന്ന് തെളിയിക്കുകയാണ് മോഹന്‍‌ലാല്‍ തന്റെ പുതിയ ചിത്രമായ ബറോസിലൂടെ.. ച്ചിയിലും ഗോവയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ബറോസില്‍ മോഹന്‍ലാല്‍ ഒരു വേഷവും ചെയ്യുന്നുണ്ട്. പ്രശസ്ത ഛായാഗ്രഹകന്‍ സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ആദ്യ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടാത്ത രംഗങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്.

ജിജോ പുന്നൂസിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. പൃഥ്വിരാജും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജ് ഉള്‍പ്പെട്ട രംഗങ്ങള്‍ കഴിഞ്ഞയാഴ്ച കൊച്ചിയില്‍ പൂര്‍ത്തിയാക്കിയിരുന്നു.

സംവിധായകന്റെ ഗെറ്റപ്പിലുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയയിൽ ചർച്ചയായിരുന്നു. പോര്‍ച്ചുഗീസ് കാലഘട്ടത്തിലുള്ള ചിത്രമാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

ജിജോ പുന്നൂസ് ബറോസിനെക്കുറിച്ച്:

രണ്ടായിരത്തില്‍ ജൂഡ് അട്ടിപ്പേറ്റിക്കൊപ്പം ഒരു സിനിമയെടുക്കുമ്പോഴാണ് മട്ടാഞ്ചേരിയില്‍ ഒരാളെ കണ്ടു. അയാളെ സ്ഥിരമായി കാണുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് പറഞ്ഞു. കാപ്പിരി മുത്തപ്പന്റെ കഥയാണോ ജൂഡ് പറയുന്നതെന്ന് ഞാന്‍ ചോദിച്ചു. അത് സിനിമയാക്കാന്‍ ആലോചിച്ചു. കുട്ടിച്ചാത്തന്‍ എടുക്കുമ്പോള്‍ മിക്കവരും പുതിയ ആളുകളായിരുന്നു. അഞ്ച് കൊല്ലം മുമ്പാണ് നവോദയില്‍ തിരിച്ചെത്തിയത്. ചുണ്ടന്‍ വള്ളത്തിന്റെ ഒരു കഥയായിരുന്നു ആദ്യം ആലോചിച്ചത്. ബറോസ് ഇംഗ്ലീഷിലാണ് എഴുതിയത്. ഇന്റര്‍നാഷനല്‍ സബ്ജക്ട് എന്ന നിലക്കാണ് എടുക്കാന്‍ ആലോചിച്ചത്. ആ സമയത്ത് റിസര്‍ച്ചിനായി ഗോവയില്‍ നിന്ന് ആളുകളെ പരിചയപ്പെട്ടു. രാജീവ് കുമാറാണ് ഇത് മലയാളത്തില്‍ ചെയ്യാമെന്ന് പറഞ്ഞത്. ഒരു പെണ്‍കുട്ടി നിധി കാക്കുന്ന ഭൂതത്തെ കാണുന്ന കഥയാണെന്ന് ഞാന്‍ പറഞ്ഞു. ഗോസ്റ്റിന്റെ പോയിന്റ് ഓഫ് വ്യൂവില്‍ കഥ പറയാമെന്ന് രാജീവ് കുമാര്‍ പറഞ്ഞു. ചര്‍ച്ചക്കിടെ ഒരിക്കല്‍ ലാല്‍ മോന്‍ പറഞ്ഞു, ഞാന്‍ സംവിധാനം ചെയ്താലോ എന്ന്. ഉറപ്പായും ചെയ്യാനാകും എന്നാണ് ഞാന്‍ പറഞ്ഞത്.

ലോകത്തിന് മുന്നില്‍ മലയാളത്തെ അവതരിപ്പിക്കാനാകുന്ന പൊട്ടന്‍ഷ്യല്‍ ബറോസ് എന്ന സിനിമയുടെ ആശയത്തിനുണ്ട്. ഗ്ലോബല്‍ ഓഡിയന്‍സിനെ പരിഗണിച്ചാണ് ഈ സിനിമ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top