Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു

April 21, 2021

വർദ്ധിച്ചുവരുന്ന കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡിട്രോയിറ്റ് മലയാളി അസോസിയേഷനും സെന്റ് തോമസ് സീറോ മലബാർ ചർച്ചും സംയുക്തമായി ഏപ്രിൽ 24 നു സൗത്ത്‌ഫീൽഡ് സെന്റ് തോമസ് പള്ളി അങ്കണത്തിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വ്യാപകമാകുന്ന രോഗത്തെ നിയന്ത്രണ വിധേയമാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിവരുന്ന തീവ്ര വാക്‌സിനേഷൻ പദ്ധതിക്ക് പിന്തുണയുമായി ശനിയാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ, പതിനാറു വയസ്സിനു മുകളിലുള്ള ഏവർക്കും സൗജന്യമായി കുത്തിവയ്പ് നൽകുന്നതാണ്. ഡി. എം. എ. വെബ്സൈറ്റിലൂടെ ഇതുവരെ ഇരുന്നൂറോളം ആളുകൾ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന ഡി. എം. എ. യുടെ മുന്നണി പ്രവർത്തകരായ അഭിലാഷ് പോൾ, വിനോദ് കൊണ്ടൂർ, പ്രവീൺ നായർ എന്നിവർ രെജിസ്ട്രേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു.

മഹാമാരിയെ മറികടക്കാൻ മറ്റു മർഗ്ഗങ്ങൽ ഇല്ലാതിരിക്കെ വാക്‌സിനേഷൻ ഇതേവരെ സ്വീകരിക്കാത്ത എല്ലാപേരും ദേശ ഭാഷാ വ്യത്യാസമില്ലാതെ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡന്റ് നോബിൾ തോമസും സെക്രട്ടറി റോജൻ തോമസും എല്ലാ മിഷിഗൺ നിവാസികളോടും അഭ്യർത്ഥിച്ചു.

റിപ്പോര്‍ട്ട്: സുരേന്ദ്രൻ നായർ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top