Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

രാജ്യത്ത് 95 ദിവസങ്ങള്‍ കൊണ്ട് ഏകദേശം പതിമൂന്നു കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു: ആരോഗ്യ മന്ത്രാലയം

April 21, 2021

ന്യൂഡല്‍ഹി: ഏകദേശം പതിമൂന്നു കോടിയോളം ഡോസ് കോവിഡ്-19 വാക്സിന്‍ 95 ദിവസങ്ങള്‍കൊണ്ട് രാജ്യത്ത് വിതരണം ചെയ്തതിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആകെ 13,01,19,310 ഡോസുകളാണ് വിതരണം ചെയ്തത്. ബുധനാഴ്ച രാവിലെ 7 മണിവരെയുള്ള കണക്കുകള്‍ പ്രകാരം 24 മണിക്കൂര്‍ കൊണ്ട് 29,90,197 വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തു.

വാക്സിന്‍ സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകരില്‍ ആദ്യ ഡോസ് സ്വീകരിച്ച 92,01,728 പേരും രണ്ടാം ഡോസ് സ്വീകരിച്ച 58,17,262 പേരുമുണ്ട്. മറ്റ് വിഭാഗങ്ങളില്‍പ്പെടുന്ന കൊവിഡ് മുന്നണിപ്പോരാളികളില്‍ 1,15,62,535 പേര്‍ ആദ്യ ഡോസും 58,55,821 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള 53,04,679 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ച് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 4,73,55,942 പേര്‍ ആദ്യ ഡോസ് നേടി രണ്ടാം ഡോസിനായി കാത്തിരിക്കുന്നു. 45നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ 14,95,656 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചപ്പോള്‍ 4,35,25,687 പേര്‍ക്ക് ആദ്യത്തേതും ലഭിച്ചു. കേരളം, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കര്‍ണാടക, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് വിതരണം ചെയ്ത വാക്സിന്‍ ഡോസുകളില്‍ 59.25 %വും നല്‍കിയത്.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 76.32% കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. മഹാരാഷ്ട്രയിൽ 62,097, ഉത്തർപ്രദേശ് 29,574, ദില്ലി 28,395 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 21,57,538 രോഗികളാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ആകെ ചികിത്സയിലുള്ള രോഗികളില്‍ 60.86 ശതമാനവുമുള്ളത്. 85 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ 2,023 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജീവഹാനി നിരക്ക് 1.17 ശതമാനമായി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് എറ്റവുമധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ്രദേശങ്ങളിലും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top