Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കോവിഡ്-19 രണ്ടാം തരംഗം അതിഭീകരം; ഭാര്യയുടെ ചികിത്സയ്ക്കായി സൈനികന്‍ അലഞ്ഞത് പത്തു മണിക്കൂര്‍

April 21, 2021

രാജ്യത്ത് കോവിഡ്-19 രണ്ടാം തരംഗം അതിഭീകരമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സമയത്തും ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ ലഭിക്കാത്തതു കൊണ്ട് പല ആശുപത്രികളും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. രോഗബാധിതര്‍ പലരും വീട്ടില്‍ തന്നെ തുടരേണ്ട അവസ്ഥയും ഉണ്ട്. ഭാര്യക്ക് കോവിഡ്-19 ബാധയേറ്റതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി ഒരു അതിര്‍ത്തി സുരക്ഷാ സേനാ ഉദ്യോഗസ്ഥന്‍ പത്തു മണിക്കൂറോളം അലഞ്ഞു. മധ്യപ്രദേശിലെ രേവയില്‍ നിരവധി പേരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും തയ്യാറായില്ലെന്ന് റിപ്പോര്‍ട്ട്. അവസാനം ഇവര്‍ക്ക് തുണയായത് ഒരു പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറാണ്. ഭാര്യയെ സഞ്ജസ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടര്‍ ഈ സൈനികനെ സഹായിക്കുകയും ചെയ്തു.

സിഡി ജില്ല സ്വദേശിയാണ് ബിഎസ്എഫ് ജവാനായ വിനോദ് തിവാരി. ഐസിയു കിടക്കകളുടെ അഭാവവും ഓക്സിജൻ വിതരണത്തിലെ കുറവും മധ്യപ്രദേശിലെ കൊവിഡ് രോഗികളുടെ അവസ്ഥയെ കൂടുതൽ ദയനീയമാക്കുകയാണ്. ആശുപത്രിയിൽ കിടക്കയ്ക്കായി ആംബുലൻസുകളിൽ രോഗികള്‍ കിടക്കുന്നത് ഒരു സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.

ആശുപത്രികളും ശ്മശാനങ്ങളും മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാൻ സ്ഥലം കണ്ടെത്താൻ പാടുപെടുകയാണ് ബന്ധുക്കള്‍. മധ്യപ്രദേശിൽ ചൊവ്വാഴ്ച 12,727 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം ഇതോടെ 4,33,704 ആയി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top