Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പാക്കിസ്താനില്‍ ബോംബ് സ്ഫോടനം; നാല് പേര്‍ മരിച്ചു; പന്ത്രണ്ട് പേർക്ക് പരിക്കേറ്റു

April 21, 2021

ക്വറ്റ: ക്വറ്റയിലെ ജിന്ന റോഡിൽ ബുധനാഴ്ച രാത്രിയുണ്ടായ സ്‌ഫോടനത്തിൽ നാല് പേർ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്കേറ്റു.

സെറീന ചൗക്കിലെ ജിന്ന റോഡിനു സമീപമുള്ള ഒരു സ്വകാര്യ ഹോട്ടലിന്റെ പാർക്കിംഗ് സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിന്റെ ഫലമായി പാർക്കിംഗ് സ്ഥലത്തെ ഒന്നിലധികം കാറുകൾക്ക് തീപിടിച്ചു. സ്‌ഫോടനത്തിൽ നാല് പേര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടുപേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ സിവിൽ ആശുപത്രിയിലേക്ക് മാറ്റി.

സ്‌ഫോടനത്തിന്റെ സ്വഭാവം അന്വേഷിച്ചുവരികയാണെന്ന് ക്വറ്റ പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തിന് ചുറ്റും സുരക്ഷാ സേന വളഞ്ഞതായി റിപ്പോർട്ടുണ്ട്.

അസിസ്റ്റന്റ് കമ്മീഷണർ (റവന്യൂ ക്വറ്റ) ഇജാസ് അഹമ്മദ്, അസിസ്റ്റന്റ് കമ്മീഷണർ (ജാഫരാബാദ്) ബിലാൽ ഷബ്ബീർ എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.

സ്‌ഫോടനത്തെ അപലപിച്ച ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് ജീവൻ നഷ്ടപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചീഫ് സെക്രട്ടറി ബലൂചിസ്ഥാനിൽ നിന്ന് മന്ത്രി തേടിയിട്ടുണ്ട്.

ബലൂചിസ്ഥാൻ മുഖ്യമന്ത്രി ജാം കമാൽ ഖാൻ സ്‌ഫോടനത്തെ ശക്തമായി അപലപിച്ചു.

സ്‌ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും, കിംവദന്തി ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും പരിഭ്രാന്തി സൃഷ്ടിക്കരുതെന്നും ക്വറ്റ ഡെപ്യൂട്ടി കമ്മീഷണർ ഔറംഗസേബ് ബാദിനി പറഞ്ഞു.

ആഭ്യന്തര മന്ത്രാലയം ബലൂചിസ്ഥാൻ സർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും പ്രാഥമിക അന്വേഷണം നടക്കുന്നുണ്ടെന്നും ഫെഡറൽ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.

ആരാണ് സ്ഫോടനത്തിന് പിന്നിലെന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ലെങ്കിലും പാക് താലിബാൻ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ചൈനീസ് അംബാസിഡര്‍ ഈ ഹോട്ടലിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് സൂചനയെങ്കിലും ആക്രമണം നടന്ന സമയത്ത് അംബാസിഡർ ഹോട്ടലിലുണ്ടായിരുന്നില്ല.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വെറ്റയിൽ നടന്ന ആക്രമണത്തിൽ പാകിസ്ഥാനിലെ വിഘടനവാദി സംഘടനാഗ്രൂപ്പുകൾക്ക് പങ്കുണ്ടോ എന്ന സംശയം ശക്തമാണ്. ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്ഥാൻ ലിബറേഷൻ ആർമി എന്നീ വിഘടനവാദിസംഘടനകളുടെ സാന്നിധ്യം ശക്തമായ മേഖലയാണ് ക്വെറ്റ. പാക് താലിബാനും ഇവിടെ സജീവസാന്നിധ്യമാണ്.

ബലൂച് പ്രവിശ്യയിലെ സർക്കാർ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്തെത്തി. ഇത് തീവ്രവാദി ആക്രമണം തന്നെയാണെന്ന് വ്യക്തമാക്കിയ ബലൂച് പ്രവിശ്യാ സർക്കാർ വക്താവ് ലിയാഖത് ഷാവാനി, പാകിസ്ഥാന്‍റെ ശത്രുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top