Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഇന്ത്യയിലെ മതസ്വാതന്ത്ര്യം കൂടുതൽ വഷളായതായി യുഎസ് കമ്മീഷൻ

April 21, 2021

വാഷിംഗ്ടൺ: ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം കൂടുതൽ വഷളായതായും, ഇന്ത്യയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (US Commission on International Religious Freedom) സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ബുധനാഴ്ച ആവശ്യപ്പെട്ടു. തുടർച്ചയായ രണ്ടാം വർഷമാണ് കമ്മീഷന്‍ ഈ ആവശ്യം ഉന്നയിക്കുന്നത്.

യുഎസ് കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ ഇന്ത്യൻ സർക്കാർ കഴിഞ്ഞ വർഷം ശക്തമായി പ്രതികരിച്ചിരുന്നു. അതുകൊണ്ട് കമ്മീഷന്റെ ഉപദേശം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്വീകരിക്കാനും യുഎസ് സഖ്യകക്ഷിയായ ഇന്ത്യയെ അപലപിക്കാനും സാധ്യത കുറവാണെന്നും കമ്മീഷന്‍ സംശയിക്കുന്നു.

കമ്മീഷന്റെ വാർഷിക റിപ്പോർട്ടിൽ “ഇന്ത്യയിലെ മതസ്വാതന്ത്ര്യ വ്യവസ്ഥകൾ അവരുടെ വിപരീത പാതകള്‍ പിന്തുടരുകയാണെന്ന്” ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ “ഹിന്ദു ദേശീയ നയങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. അതിന്റെ ഫലമായി ആസൂത്രിതമായ മതസ്വാതന്ത്ര്യ ലംഘനം അവിഘ്നം തുടരുന്നു,” റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന കലാപത്തിനിടെ മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങളിൽ പോലീസിന് പങ്കുണ്ടെന്ന ആരോപണവും, മോഡി മുന്നോട്ടു വെച്ച പൗരത്വ നിയമത്തെക്കുറിച്ചുള്ള ആശങ്കകളും മുസ്ലീങ്ങളെ ഇന്ത്യക്കാരല്ലാത്തവരായി നിർവചിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് വിമർശകർ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള പ്രദേശങ്ങളില്‍ മിശ്ര വിവാഹങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ഇന്ത്യൻ സർക്കാർ കര്‍ക്കശമാണെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയെ “പ്രത്യേക പരിഗണനയുള്ള രാജ്യമായി” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിയോഗിക്കാൻ കമ്മീഷൻ ശുപാർശ ചെയ്തു.

എറിട്രിയ, ഇറാൻ, മ്യാൻമർ, നൈജീരിയ, ഉത്തര കൊറിയ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നിവയാണ് ഇതിനകം തന്നെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് രാജ്യങ്ങൾ.

ഇന്ത്യയെക്കുറിച്ചുള്ള ശുപാർശ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയമകനായ ഒരു കമ്മീഷണര്‍ ജോണി മൂര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യ ഒരു വഴിത്തിരിവിലാണെന്നും എന്നാൽ മതസ്വാതന്ത്ര്യത്തിന് ഭരണഘടന ഉറപ്പുനൽകുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്നുമാണ് മൂർ പ്രസ്താവിച്ചത്. “ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വെച്ച് ഇന്ത്യയെ വേര്‍തിരിച്ച് കാണരുത്,” അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ കൂടാതെ, റഷ്യ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളേയും കരിമ്പട്ടികയിൽ പെടുത്താൻ കമ്മീഷൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top