Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

അഞ്ചാമത്തെ ബാച്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തി

April 22, 2021

ന്യൂഡൽഹി: അഞ്ചാമത്തെ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലെത്തി. ഫ്രാൻസിലെ സൈനിക വ്യോമതാവളത്തിൽ നിന്നാണ് അവ ഇന്ത്യയിലെത്തിയത്. അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാന്‍സിലെത്തിയ ചീഫ് എയർ മാർഷൽ R.K.S. ബദൂരിയയാണ് മറിന്യാക് എയർ ബേസിൽ നിന്ന് വിമാനങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തത്.

ഫ്രാ​ന്‍​സി​ല്‍ നി​ന്ന് ഇ​ന്ത്യ വ​രെ 8000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മാ​ണ് വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്താ​തെ പ​റ​ന്ന​ത്. യാത്രാമധ്യേ ഇന്ധനം നിറയ്ക്കാൻ യുഎഇ എയർഫോഴ്സും Armée de l’Air et de l’Espace ആണ് സഹായിച്ചത്. രണ്ട് എയർഫോഴ്സിനും ഇന്ത്യൻ എയർഫോഴ്സ് നന്ദി അറിയിച്ചു

അതേസമയം എ​ത്ര വി​മാ​ന​ങ്ങ​ളാ​ണ് എ​ത്തി​യ​തെ​ന്ന് എ​യ​ര്‍​ഫോ​ഴ്സ് വ്യക്തമാക്കിയി​​ട്ടി​ല്ല. ആ​ദ്യ ബാ​ച്ചി​ലെ അ​ഞ്ച് വി​മാ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ​യി​ല്‍ എ​ത്തി​ച്ചി​രു​ന്നു. ര​ണ്ടാം ​ബാ​ച്ചി​ലെ മൂ​ന്ന് യു​ദ്ധ വി​മാ​ന​ങ്ങ​ള്‍ ക​ഴി​ഞ്ഞ ന​വം​ബ​റി​ലും എ​ത്തി​യി​രു​ന്നു. 36 റ​ഫാ​ല്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​ണ് 2016-ല്‍ ​ഇ​ന്ത്യ ഫ്രാ​ന്‍​സു​മാ​യി ക​രാ​ര്‍ ഒ​പ്പി​ട്ട​ത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top