Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

5 ഓക്സിജൻ പ്ലാന്റുകൾ നിർമ്മിക്കാൻ കേന്ദ്രം കേരളത്തിന് നല്‍കിയ പണം എല്‍ ഡി എഫ് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചു

April 22, 2021

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി രൂക്ഷമാകുമെന്നും, ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടാന്‍ സാധ്യതയുണ്ടെന്നും മുന്‍‌കൂട്ടി കണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓക്സിജന്‍ സിലിണ്ടര്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ കേരളത്തിനു നല്‍കിയ പണം സര്‍ക്കാര്‍ പൂഴ്ത്തിവെച്ച തെളിവുകള്‍ പുറത്ത്. അഞ്ച് ഓക്സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കാനാണ് കേന്ദ്രം പണം നല്‍കിയത്.

രാജ്യത്ത് 162 ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ പ്രധാനമന്ത്രി കെയേഴ്‌സ് ഫണ്ടില്‍നിന്നും ജനുവരി മാസത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത് 201.58 കോടി രൂപയാണ്. അതിന്‍ പ്രകാരം കേരളത്തിന് 5 ഓക്‌സിജന്‍ പ്ലാന്റ് ആണ് കൊടുത്തത്. പണം കിട്ടിയിട്ട് നാലു മാസമായെങ്കിലും ഒരു നടപടിയും എടുത്തില്ല.

പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരള മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ഒരു ഓക്സിജന്‍ പ്ലാന്റ് ആരംഭിച്ചത് കൊട്ടിഘോഷിക്കുകയും ‘നിങ്ങള്‍ പ്രതിമ പണിയുമ്പോള്‍ ഞങ്ങള്‍ ഓക്‌സിജന്‍ പ്ലാന്റ് പണിതു’ എന്ന് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

പ്ലാന്റിന്റെ വരവോടെ ഓക്‌സിജന്‍ ലഭ്യതയില്‍ കേരളത്തിന് സ്വയംപര്യാപ്തത നേടാനായതായി അവകാശപ്പെടുകയും ചെയ്തിരുന്നു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top