Flash News

കോവിഡ്-19 രൂക്ഷമായി; സ്വമേധയാ കേസെടുത്ത സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു

April 22, 2021

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 അതിരൂക്ഷമായി പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. നാളെ കേസ് പരിഗണനയ്ക്കെടുക്കുമെന്നും കോടതി അറിയിച്ചു. ആവശ്യത്തിന് ഓക്‌സിജന്‍, അവശ്യ മരുന്നുകള്‍ തുടങ്ങിയവയുടെ വിതരണവും വാക്‌സിനേഷന്‍ ക്രമീകരണവും എങ്ങനെയെന്നും ഇക്കാര്യത്തില്‍ കേന്ദ്രം എന്തു നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ ചോദിച്ചു.

ഓക്‌സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്‌സിനേഷന്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ വിഷയങ്ങളിലാണ് കോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്തെ ആറു ഹൈക്കോടതികള്‍ സമാന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടപെടല്‍. മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ ഈ വിഷയത്തിൽ അമിക്കസ്ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കേസുകൾ എല്ലാം സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഓക്സിജൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി, അലഹബാദ് ഹൈക്കോടതികൾ കേന്ദ്രത്തെ വിമർശിച്ചിരുന്നു. ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊൽക്കത്ത ഹൈക്കോടതികൾ സമാനമായ നിവേദനങ്ങൾ പരിഗണിക്കുന്നുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top