വാഷിംഗ്ടണ്‍ ഡി സിക്ക് സംസ്ഥാന പദവി; ബില്‍ യുഎസ് ഹൗസ് പാസാക്കി

വാഷിംഗ്ടണ്‍: അമേരിക്കയിലെ 51ാമത് സംസ്ഥാനമായി വാഷിംഗ്ടണ്‍ ഡി സിയെ അംഗീകരിക്കുന്ന നിയമം യുഎസ് ഹൗസ് വ്യാഴാഴ്ച പാസാക്കി. ഇരുപാര്‍ട്ടികളും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ 208 നെതിരെ 216 വോട്ടുകളോടെയാണു നിയമം പാസാക്കിയത്.

വാഷിംഗ്ടണ്‍ ഡിസിയെ ഭരിക്കുന്നതിനുള്ള അവസരം ഒരിക്കലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ലഭിക്കുകയില്ല എന്ന ഒരൊറ്റ കാരണത്താലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ബില്ലിനെ എതിര്‍ക്കുന്നതെന്ന് ന്യുയോര്‍ക്കില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി മേണ്ടെയ്ര്‍ ജോണ്‍സ് ആരോപിച്ചു. പ്രസിഡന്റ് ബൈഡന്റെ പിന്തുണ ഈ ബില്ലിനുണ്ടെങ്കിലും, സെനറ്റില്‍ പാസാകുമോ എന്നത് സംശയമാണ്. ബില്‍ പാസാകണമെങ്കില്‍ 60 പേരുടെ പിന്തുണ ലഭിക്കേണ്ടതുണ്ട്.

700,000 ജനസംഖ്യയുള്ള ഡിസിയില്‍ 2019 ലെ സെന്‍സസ് അനുസരിച്ച് 46% ബ്ലാക്കും, 46% വൈറ്റുമാണ്. സംസ്ഥാന പദവി ലഭിച്ചാല്‍ യുഎസ് കോണ്‍ഗ്രസില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനു കഴിയും. അമേരിക്കന്‍ ജനാധിപത്യത്തിലെ അവിസ്മരണീയമായ ദിനമാണിന്നെന്ന് നാന്‍സി പെലോസി പറഞ്ഞു.

സെനറ്റിലെ 44 ഡമോക്രാറ്റിക് അംഗങ്ങള്‍ ഇതിനകം തന്നെ ബില്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ടെങ്കിലും ആറു പേര്‍ ഇതുവരെ ഇതിനോടു പൂര്‍ണ്ണമായും യോജിച്ചിട്ടില്ല. വാഷിങ്ടന്‍ ഡി സിക്ക് കോണ്‍ഗ്രസില്‍ പ്രാതിനിധ്യമില്ലെങ്കില്‍ നികുതി ഈടാക്കുന്നതു നിര്‍ത്തണമെന്നാണു സംസ്ഥാന പദവി ആഗ്രഹിക്കുന്നവര്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശം.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment