ഡബ്ല്യൂ.എം.സി ഹ്യൂസ്റ്റൺ പ്രൊവിൻസിന്റെ യൂത്ത് ആൻഡ് സ്റ്റുഡൻറ് ഫോറം ഉദ്ഘാടനവും വനിത ഫോറം ഉദ്ഘാടനവും ഏപ്രിൽ 24ന്

ഹ്യൂസ്റ്റൺ: വേൾഡ് മലയാളി കൗണ്‍സില്‍ ഹ്യൂസ്റ്റൺ പ്രൊവിൻസിന്റെ കുടുംബ കൂട്ടായ്മയും യുവജന വിദ്യാർത്ഥി & വനിതാ ഫോറം ഉത്ഘാടനവും കേരളാ ഹൗസിൽ (MAGH, 1415 Packer LN ,Stafford ,TX ) വെച്ച് ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് 6:30ന് നടത്തുവാൻ തീരുമാനിച്ചതായി പ്രൊവിൻസ് ചെയർമാൻ റോയ് മാത്യു, പ്രസിഡന്റ് ജോമോൻ ഇടയാടി, ജനറൽ സെക്രട്ടറി മാത്യൂസ് മുണ്ടക്കൽ, ട്രഷഷറർ ജിൻസ് മാത്യു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

പ്രസിഡന്റ് ജോമോൻ ഇടയാടിയുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ്, മിസ്സോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

യൂത്ത് ആൻഡ് സ്റ്റുഡൻറ്സ് വിംഗിന്റെ ഉത്‌ഘാടനം ജഡ്ജി കെ.പി. ജോർജ് നിർവഹിക്കുകയും യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. തുടർന്ന് മേയർ റോബിൻ ജെ ഏലക്കാട്ട് വനിതാ ഫോറം ഉത്ഘാടനം നിർവഹിക്കും.

കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കലാപരിപാടികളുടെ ഒരുക്കങ്ങൾ നടക്കുന്നതായി പ്രോഗ്രാം കോ‌ഓര്‍ഡിനേറ്റര്‍മാരായ ഷിനു ഏബ്രഹാം, ജീവൻ സൈമൺ എന്നിവർ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment