Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമായി യു എസ് ടി

April 23, 2021 , യു എസ് ടി പ്രസ് റിലീസ്

ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്ന് സ്ഥാപിച്ച ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമാകുന്നതിലൂടെ 2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് കമ്പനി മുന്നോട്ടു വെയ്ക്കുന്നത്.

കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രതിജ്ഞാബദ്ധത, പുനരുപയോഗ ഊർജ സ്രോതസ്സിലേക്കുള്ള ചുവടുമാറ്റം, സ്വന്തം സൗരോർജ നിലയങ്ങൾ സൃഷ്ടിക്കൽ എന്നിവ ഇതിൻ്റെ ഭാഗമാണ്.

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫൊർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി ക്ലൈമെറ്റ് പ്ലെഡ്ജിൽ ഒപ്പു വെച്ചു. കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാനും കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുമുള്ള ആഗോള കമ്പനികളുടെ കൂട്ടായ്മയാണ് ക്ലൈമറ്റ് പ്ലെഡ്ജ്. ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്നാണ് ഇതിന് രൂപം കൊടുത്തത്. പരിസ്ഥിതി സൗഹൃദ ഭാവിക്ക് വേണ്ടി രൂപം കൊടുത്ത ഈ ക്രോസ് സെക്ടർ ബിസ്നസ് കമ്മ്യൂണിറ്റിയിൽ ലോകത്തെ നൂറിലേറെ പ്രമുഖ കമ്പനികൾ അംഗങ്ങളാണ്. 2050-ഓടെ കാർബൺ രഹിത സമ്പദ് വ്യവസ്ഥ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന പാരിസ് ഉടമ്പടിക്ക് പത്തുവർഷം മുമ്പേ, 2040-ൽ തന്നെ ലക്ഷ്യം കൈവരിക്കാനാണ് ക്ലൈമറ്റ് പ്ലെഡ്ജ് ശ്രമിക്കുന്നത്.

കൂട്ടായ്മയുടെ ഭാഗമാകുന്നതിലൂടെ സുസ്ഥിരത എന്ന ആശയത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് യു എസ് ടി പ്രകടമാക്കുന്നത്. പ്രതിവർഷം ശരാശരി 2 ശതമാനം അറ്റ ലാഭം ഇത്തരം പ്രവർത്തനങ്ങൾക്കായി നീക്കിവെയ്ക്കുന്നുണ്ട്.

2030-ലെ യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രാധിഷ്ഠിതവും പരിവർത്തനാത്മകവുമായ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി കാർബൺ രഹിത ലക്ഷ്യവുമായാണ് കമ്പനി മുന്നോട്ടു പോകുന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനും പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നൂതന മാർഗങ്ങൾ എക്കാലത്തും മുന്നോട്ടു വെച്ചിട്ടുണ്ട്. ആഗോള സുസ്ഥിരതയ്ക്കും സാമൂഹ്യ, സാമ്പത്തിക വികസനത്തിനും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്. 1999-ലെ തുടക്കം മുതൽ, സി‌എസ്‌ആർ പദ്ധതികളിലൂടെ സാമൂഹ്യ ഉന്നമനം ലാക്കാക്കി, ലോകത്തെ ക്രിയാത്മകമായി സ്വാധീനിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മരങ്ങൾ നട്ടുപിടിപ്പിക്കലും കണ്ടൽക്കാടുകൾ പുന:സ്ഥാപിക്കലും പ്രകൃതിദുരന്ത മേഖലയിലെ രക്ഷാപ്രവർത്തനവും പുനരധിവാസ പ്രവർത്തനങ്ങളുമെല്ലാം ഇതിൽ ഉൾപ്പെടും.

യുഎസ്‌ടിയുടെ ‘സ്റ്റെപ്പ് ഇറ്റ് അപ്പ് അമേരിക്ക’, ‘ഇംപാക്റ്റ് ഇന്ത്യ’ പ്രോഗ്രാമുകൾ തൊഴിൽ പരിശീലനവും തൊഴിലവസരങ്ങളും നൽകുന്നു. 6.5 ഏക്കർ വിസ്തീർണമുള്ള ഹരിതാഭമായ തിരുവനന്തപുരം കാമ്പസിൻ്റെ മൂന്നിലൊന്ന് ഭാഗവും പൊയ്കയും ജലാശയങ്ങളുമാണ്. തികച്ചും പരിസ്ഥിതി സൗഹൃദപരമായി രൂപകൽപ്പന ചെയ്ത ഈ കാമ്പസിന് ഐ‌ജി‌ബി‌സി ലീഡ് ഗോൾഡ് സർട്ടിഫിക്കറ്റ് (ലീഡർഷിപ്പ് ഇൻ എനർജി ആന്റ് എൻവയോൺമെന്റൽ ഡിസൈൻ) ലഭിച്ചിട്ടുണ്ട്. ഭൂഗോളത്തിൻ്റെ സംരക്ഷണത്തിനും കമ്മ്യൂണിറ്റികളുടെ ജീവിതം മെച്ചപ്പെടുത്താനുമുള്ള അവസരങ്ങളാണ് കമ്പനി തേടുന്നത്.

ക്ലൈമറ്റ് പ്ലെഡ്ജിൽ അംഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് യു‌എസ്‌ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണ സുധീന്ദ്ര പറഞ്ഞു. ജീവനക്കാരും ഇടപാടുകാരും ഉപയോക്താക്കളും ഉൾപ്പെടെ സാമൂഹ്യ ജീവിതത്തെ ഗുണകരമായി സ്വാധീനിക്കാനും രൂപാന്തരപ്പെടുത്താനുമാണ് തുടക്കം മുതൽ കമ്പനി ശ്രമിച്ചിട്ടുള്ളത്. ഈ യാത്രയുടെ അടിസ്ഥാന ഭാഗമാണ്
പാരിസ്ഥിതിക ജാഗ്രത. ആമസോൺ, ഗ്ലോബൽ ഒപ്റ്റിമിസം, കൂട്ടായ്മയുടെ ഭാഗമായ മറ്റ് കമ്പനികൾ എന്നിവയുമായി ചേർന്ന്
ആഗോളതാപനത്തെ ചെറുക്കാനും വ്യക്തമായ പുരോഗതി കൈവരിക്കാനും തങ്ങൾ പൂർണമായും പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലക്ഷ്യമിട്ടതിലും പത്തുവർഷം മുമ്പേ പാരിസ് ഉടമ്പടി യാഥാർഥ്യമാക്കുക എന്ന ദൗത്യവുമായി ക്ലൈമറ്റ് പ്ലെഡ്ജിന് രൂപം നൽകിയിട്ട് കഷ്ടി രണ്ടു വർഷം ആകുന്നതേയുള്ളൂ എന്ന് ആമസോൺ സ്ഥാപകനും സിഇഒ യുമായ ജെഫ് ബെസോസ് അഭിപ്രായപ്പെട്ടു. ഇന്ന് 1.4 ട്രില്യൺ ഡോളറിലധികം വാർഷിക വരുമാനമുളള നൂറിലേറെ ആഗോള കമ്പനികളും 5 ദശലക്ഷത്തിലധികം ജീവനക്കാരും ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമാണ്. ഇന്നൊവേഷനും യഥാർഥമായ മാറ്റങ്ങളും കൊണ്ടുവന്ന് കാർബൺ രഹിത സമ്പദ്‌വ്യവസ്ഥ യാഥാർഥ്യമാക്കാനുള്ള യത്നത്തിൽ മറ്റു കമ്പനികൾക്കൊപ്പം നിലകൊള്ളുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമാകുന്നതോടെ താഴെ പറയുന്ന കാര്യങ്ങളിൽ യു എസ് ടി പ്രതിജ്ഞാബദ്ധമാണ്.

• ഹരിതഗൃഹ വാതക പ്രഭാവം പതിവായി അളന്ന് റിപ്പോർട്ടു ചെയ്യുക.
• കാര്യക്ഷമത കൂട്ടിയും പുനരുപയോഗ ഊർജ സ്രോതസ്സിലേക്ക് മാറിയും മെറ്റീരിയലുകൾ കുറച്ചും കാർബൺ ബഹിർഗമന തോത് കുറച്ചും വ്യാപാര മാറ്റവും ഇന്നൊവേഷനും വഴി പാരിസ് ഉടമ്പടിക്ക് അനുസൃതമായി ഡീകാർബണൈസേഷൻ സ്ട്രാറ്റജി നടപ്പിലാക്കുക.
• അളക്കാവുന്നതും യഥാർഥവും ശാശ്വതവും സാമൂഹ്യമായി പ്രയോജനകരവുമായ മാർഗങ്ങളിലൂടെ 2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തിനായി അവശേഷിക്കുന്ന കാർബൺ ബഹിർഗമന മാർഗങ്ങൾ നിർവീര്യമാക്കാൻ നടപടിയെടുക്കുക.
• 2025-ഓടെ 25 ശതമാനവും 2030-ഓടെ 50 ശതമാനവും പുനരുപയോഗ ഊർജത്തിലേക്ക് മാറുക.
• കമ്പനിയുടെ ലോകമെങ്ങുമുള്ള കാമ്പസുകളിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം ഉപയോഗിക്കുക.
• 1.2 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ 2023-ഓടെ സ്വന്തമായ സൗരോർജ നിലയം സ്ഥാപിക്കുക.

വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം അവയുടെ ഭാഗമായ ആളുകളെയും കമ്മ്യൂണിറ്റികളെയും പരിവർത്തനം ചെയ്യലാണ് എല്ലായ്പ്പോഴും തങ്ങളുടെ ലക്ഷ്യമെന്ന് യു എസ് ടി ഓപ്പറേഷൻസ് ജനറൽ മാനേജർ നന്ദഗോപാൽ രാമചന്ദ്രൻ പറഞ്ഞു. സുസ്ഥിരത എന്നത് കമ്പനിയുടെ ദീർഘകാല പ്രതിബദ്ധതയാണ്. അതിനോട് ചേർന്നുനിൽക്കുന്ന ഒരു സംരംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സ്ഥാപനം അതിൻ്റെ സുസ്ഥിര ലക്ഷ്യങ്ങളുമായി മുന്നേറുമ്പോൾ അതിരുകളില്ലാത്ത സ്വാധീന ശക്തിയായി ഇത്തരം സംരംഭങ്ങൾ മാറും. ആമസോൺ, ഗ്ലോബൽ ഒപ്റ്റിമിസം, ക്ലൈമറ്റ് പ്ലെഡ്ജിൻ്റെ ഭാഗമായ മറ്റു കമ്പനികൾ എന്നിവർക്കൊപ്പം കൂട്ടായ്മയിൽ അഭിമാനത്തോടെ പങ്കു ചേരുന്നതായും 2040-ഓടെ നെറ്റ് സീറോ കാർബൺ കമ്പനി എന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസ്ടി യുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളെപ്പറ്റി കൂടുതലറിയാൻ https://www.ust.com/en/who-we-are/ust-social-commitment.

ക്ലൈമറ്റ് പ്ലെഡ്ജ്
2019-ലാണ് ആമസോണും ഗ്ലോബൽ ഒപ്റ്റിമിസവും ചേർന്ന് ദി ക്ലൈമറ്റ് പ്ലെഡ്ജ് സ്ഥാപിക്കുന്നത്. ലക്ഷ്യമിട്ടതിനും 10 വർഷം മുമ്പേ പാരിസ് ഉടമ്പടി യാഥാർഥ്യമാക്കി, 2040-ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കലാണ് ലക്ഷ്യം. കാർബൺ ബഹിർഗമനം കുറയ്ക്കാൻ സഹായിക്കുന്ന ഉത്‌പന്നങ്ങളും സേവനങ്ങളും രൂപപ്പെടുത്തും. 105-ഓളം സ്ഥാപനങ്ങൾ‌ കാലാവസ്ഥാ പ്രതിജ്ഞയിൽ‌ ഒപ്പുവെച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്:  www.theclimatepledge.com.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top