Flash News

ഫോമാ മുൻ സെക്രട്ടറി ജോസ് അബ്രഹാമിനെ സംഘടനയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

April 23, 2021 , ശ്രീകുമാർ പുതുമന

ന്യൂയോർക്ക്: ഫോമയുടെ മുൻ ജനറൽ സെക്രട്ടറി ജോസ് അബ്രഹാമിനെ സംഘടനയില്‍ നിന്ന് ജുഡീഷ്യൽ കൗൺസിൽ സസ്പെന്‍ഡ് ചെയ്തു. 2024 ഡിസംബർ 31 വരെയാണ് സസ്പെൻഷൻ കാലാവധി. അതുവരെ ഫോമയിലെ ഏതെങ്കിലും ഭാരവാഹിത്വം വഹിക്കുവാനോ നിലവിലുള്ള അംഗ സംഘടനകളിലോ പുതുതായി വരുന്ന ഏതെങ്കിലും അംഗ സംഘടനകളിലോ പ്രതിനിധിയായി പങ്കെടുക്കാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ ജോസിന് അര്‍ഹതയുണ്ടാകുകയില്ല.

2018 – 2020 കാലഘട്ടത്തിലായിരുന്നു ജോസ് ഫോമയുടെ ജനറൽ സെക്രട്ടറിയായിരുന്നത്. ഫോമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു അംഗത്തിനെതിരെ ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നത്.

ആരോപണവിധേയനായ ജോസ് എബ്രഹാം ഫോമയെന്ന മഹാപ്രസ്ഥാനത്തിന്റെ അന്തസ്സിനും മഹിമയ്ക്കും കളങ്കം വരുത്തി എന്ന് ഫോമാ ജുഡീഷ്യൽ കൗൺസിൽ വിലയിരുത്തി. നാനാഭാഗങ്ങളിൽ നിന്നായി ലഭിച്ച അനേകം പരാതികളെ തുടർന്നാണ് ഫോമാ നാഷണൽ കമ്മറ്റി ആരോപണവിധേയനെതിരെ ജുഡീഷ്യൽ കൗൺസിലിൽ അന്വേഷണത്തിനു ശുപാർശ ചെയ്തത്. തുടർന്ന് നടത്തിയ ദീർഘമായ അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമൊടുവിലാണ് കൗൺസിൽ പ്രസ്തുത അംഗത്തിനെതിരെ ശിക്ഷണനടപടികൾ ശുപാർശ ചെയ്തത്.

അതിനെത്തുടന്ന് കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി, നാഷണൽ കമ്മറ്റി മറ്റു വിവിധ കമ്മറ്റികളായ അഡവൈസറി ബോർഡ്, കംപ്ലൈൻസ് കൗൺസിൽ എന്നി കമ്മറ്റികൾ ഒരേസ്വരത്തിലാണ് ജുഡീഷ്യൽ കൗൺസിലിന്റെ അഭിപ്രായത്തെ ശരി വയ്ക്കുകയും ശുപാർശ അംഗീകരിച്ചു ജോസ് അബ്രഹാമിനെ സസ്പെൻഡു ചെയ്യുകയും ചെയ്തത്.

ഫോമയുടെ ബൈലോ പ്രകാരം നഗ്നമായ ചട്ടലംഘനമായി പ്രസ്തുത അംഗത്തിന്റെ പ്രവർത്തികളെ മീറ്റിങ്ങിൽ സംസാരിച്ച അംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഇ എം സി സി എന്ന വ്യാജ കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന് കളങ്കിതരായ മറ്റു ചില വ്യക്തികളോട് ചേർന്ന് ഫോമയിലെ പദവികളും സ്ഥാനമാനങ്ങളും ദുരുപയോഗം ചെയ്ത് കേരള സർക്കാരിൽ സ്വാധീനം ചെലുത്തി 3500 കോടിയുടെ രൂപയുടെ വൻ തട്ടിപ്പിന് ശ്രമിക്കവെയാണ് പ്രതിപക്ഷ നേതാവായ ശ്രീ രമേശ് ചെന്നിത്തലയുടെ സമയോചിതമായ ഇടപെടൽ ഉണ്ടാവുന്നത്, ഫോമയുടെ ജനറൽ സെക്രട്ടിയായിരിക്കെ ഈ വൻ തട്ടിപ്പിന് കളമൊരുക്കിയതിൽ ഇയ്യാൾക്കുള്ള വ്യക്തമായ പങ്ക് പ്രതിപക്ഷനേതാവിന്റെ ആരോപണത്തോട് കൂടി വെളിച്ചത്തു വരികയായിരുന്നു,

തുടർന്ന് നടന്ന അന്വേഷണങ്ങളിൽ ഈ ആരോപണങ്ങൾ സത്യമായിരുന്നു എന്ന് ജുഡീഷ്യൽ കൗൺസിൽ കണ്ടെത്തി, കേരളത്തിൽ ഭരണത്തിലിരിക്കുന്ന സർക്കാരിന്റെ പതനത്തിലേക്ക് പോലും വഴിയൊരുക്കാമായിരുന്ന തട്ടിപ്പ് കണ്ടെത്തിയ പ്രതിപക്ഷപാർട്ടികൾ ഈ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കുകയും അതുവഴി ഈ വ്യാജ കമ്പനിയുമായുള്ള കരാർ സർക്കാർ റദ്ദാക്കുകയുമായിരുന്നു.

കഴിഞ്ഞയിടെ കേരളാ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇ എം സി സി തട്ടിപ്പു വിഷയം പരക്കെ ചർച്ചയാവുകയും തീരദേശ പ്രദേശങ്ങളടക്കം എൽ ഡി എഡ്‌ഫിനു വൻ രാഷ്ട്രീയ പരാജയത്തിലേക്കുമാണ് ഈ വിഷയം വഴിയൊരുക്കിയത് കൂടാതെ മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നില പരുങ്ങലിലാവുകയും തോൽവി വരെ സംഭവിക്കുവാൻ സാധ്യതയുള്ള ഒരു വിഷയമായി വളരുകയും ചെയ്തു.

കേരളാ സർക്കാരിന് മുൻപിൽ ഫോമയ്‌ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളതെന്നും ഇങ്ങനെയൊരു സാഹചര്യത്തിൽ ഫോമാ നടപടിയെടുത്തില്ലെങ്കിൽ വരും കാലങ്ങളിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുവാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നും ഭാവിയിൽ കേരളാ സർക്കാരിനോട് ചേർന്ന് പ്രവർത്തിക്കുവാൻ ഇങ്ങനെയുള്ള നടപടികൾ അത്യാവശ്യമാണെന്നും എക്സിക്യൂട്ടീവ് കമ്മറ്റി വിലയിരുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top