Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

സലൂണുകളിൽ ജോലി ചെയ്യുന്നവർക്കായി കൾച്ചറൽ ഫോറം സ്നേഹാർദ്രം

April 24, 2021

സ്നേഹാർദ്രം സംഗമത്തിൽ കൾച്ചറൽ ഫോറം പ്രസിഡന്‍റ് ഡോ. താജ് ആലുവ സംസാരിക്കുന്നു

ദോഹ: കോവിഡ് രോഗ വ്യാപനത്തെത്തുടർന്ന് ജോലി ചെയ്യാന്‍ സാധിക്കാത്ത സലൂണുകളിൽ ജോലി ചെയ്യുന്നവരെ ചേർത്തു പിടിച്ചു കൾച്ചറൽ ഫോറം നടത്തിയ സ്നേഹാർദ്രം സംഗമം ശ്രദ്ധേയമായി.

കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവ്വീസ് വിംഗിൻറെ ആഭിമുഖ്യത്തിൽ നടന്ന സംഗമത്തിൽ കൾച്ചറൽ ഫോറം പ്രസിഡന്‍റ് ഡോ. താജ് ആലുവ സംസാരിച്ചു. കോവിഡ് ആരംഭം മുതല്‍ തന്നെ ഖത്തറിലെ പ്രവാസി മലയാളികൾക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്നും ഭക്ഷ്യവസ്തുക്കളുൾപ്പെടെ പ്രയാസപ്പെടുന്നവർക്ക് എത്തിക്കുകയും ചെയ്തുകൊണ്ട് സേവന വഴിയില്‍ സജീവമാണ് കൾച്ചറൽ ഫോറമെന്ന് ഡോ. താജ് ആലുവ പറഞ്ഞു. കോവിഡിന്റെ രണ്ടാം വരവോടെയുള്ള പ്രതിസന്ധി അവസാനിക്കുന്നത് വരെ സലൂണുകളിൽ ജോലി ചെയ്തിരുന്ന സഹോദരങ്ങൾക്ക് കൂടി കൾച്ചറൽ ഫോറത്തിന്റെ ഗുണഭോക്താക്കളിൽ ഒരിടമുണ്ടാവുമെന്നും അദ്ദേഹം ഉറപ്പു നൽകി.

ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അൻപതിലേറെ പേർ പങ്കെടുത്ത സംഗമത്തിൽ ജനറല്‍ സെക്രട്ടറി മജീദലി സ്വാഗതം പറഞ്ഞു.

മുനീഷ് അരിമണിച്ചോല


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top