Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

April 30, 2021 , ജഗത് കെ

ദാനധർമ്മങ്ങളുടേയും, പുണ്യകർമ്മങ്ങളുടേയും പൂക്കാലമായ റമദാൻ മാസത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

ബി.ഡി.എഫ്. ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച മൂന്നാമത്തെ കെ.പി.എ സ്നേഹസ്പർശം രക്തദാനക്യാമ്പിൽ 25 ഇൽ പരം പ്രവാസികൾ രക്തദാനം നടത്തി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, വൈ. പ്രസിഡന്റ് വിനു ക്രിസ്റ്റി, ബ്ലഡ് ഡോണേഴ്സ് കൺവീർ സജീവ് ആയൂർ, ഏരിയ കോ-ഓർഡിനേറ്റർ സന്തോഷ് കാവനാട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

കെ.പി.എ സൽമാബാദ് ഏരിയ പ്രസിഡന്റ് രതിൻ തിലക്, സെക്രട്ടറി സലിം തയ്യിൽ, ട്രെഷറർ ലിനീഷ് പി ആചാരി, വൈ പ്രസിഡന്റ് ജെയിൻ ടി തോമസ്, ജോ. സെക്രട്ടറി രജീഷ് അയത്തിൽ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ നാരായണൻ, ഹരി പിള്ള, സജികുമാർ , വനിതാ വിഭാഗം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിബി ജോൺ, ലിജി ശ്യാം, പൂജ പ്രശാന്ത് എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു. ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളായ പ്രമോദ്, ഷിനു, പ്രശാന്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു ആശംസകൾ നേർന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top