Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ഹോട്ടല്‍ ക്വാറൻറൈൻ ഷെയർ ചെയ്യേണ്ടവർക്കായി കൾച്ചറൽ ഫോറം ‘സഹമുറിയൻ’

April 30, 2021 , മുനീഷ് അരിമണിച്ചോല

ദോഹ: കോവിഡ് പശ്ചാത്തലത്തില്‍ നാട്ടില്‍ നിന്ന് ഖത്തറിലെത്തുന്നവർക്ക് ഹോട്ടല്‍ ക്വാറൻറൈൻ റൂം ഷെയർ ചെയ്യുന്നതിനായി കൾച്ചറൽ ഫോറത്തിൻറെ സഹമുറിയൻ പദ്ധതി ഏറെ ആശ്വാസമേകുന്നു.

നിലവില്‍ ഹോട്ടല്‍ ക്വാറൻറൈൻ പത്തു ദിവസത്തേക്കാണ് ഖത്തർ ഗവൺമെൻറ് നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക പ്രയാസമനുഭവിക്കുന്നവർക്ക് ഹോട്ടല്‍ ക്വാറൻറൈൻ വലിയൊരു ബാധ്യത കൂടിയാണ്. ഇന്ത്യ ഉൾപ്പെടെ ആറുരാജ്യങ്ങളിൽ നിന്ന് എത്തുന്നവർ വാക്സിനെടുത്താലും ഹോട്ടല്‍ ക്വാറൻറൈൻ ചെയ്യണമെന്ന് പുതിയ ചട്ടം കൂടി വന്നതോടെ സഹമുറിയൻ പദ്ധതിയില്‍ രജിസ്ററര്‍ ചെയ്യുന്നവർ ഏറെയാണ്.

നിലവില്‍ മലയാളികൾക്ക് മാത്രമാണ് കൾച്ചറൽ ഫോറം ഈ സൌകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.ഖത്തറിലേക്ക് വരുന്ന തീയതയുടെയും എയർപോർട്ടിൻറെയും വിവരങ്ങള്‍ ശേഖരിച്ച് വ്യക്തികളെ തമ്മില്‍ ബന്ധപ്പെടുത്തുന്ന രീതിയാണ് കൾച്ചറൽ ഫോറം സ്വീകരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി റൂം ഷെയർ ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ അന്വേഷിക്കുന്നവർക്ക് സഹമുറിയൻ പദ്ധതി ഏറെ ആശ്വാസകരമാണ് എന്നാണ് ദിനേന ലഭിച്ചു കൊണ്ടിരിക്കുന്ന രജിസ്ട്രേഷന്‍ തിരക്ക് ബോധ്യപ്പെടുത്തുന്നതെന്ന് കൾച്ചറൽ ഫോറം കമ്യൂണിറ്റി സർവ്വീസ് വിംഗ് ഭാരവാഹികൾ പറഞ്ഞു. https://forms.office.com/r/K4JrpvaGz3 എന്ന ലിങ്കിൽ ആവശ്യക്കാർക്ക് രജിസ്ററര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങൾക്ക് 55924838,33179787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top