പത്തുമില്യന്‍ ഡോളര്‍ കോവിഡ് പ്രതിരോധത്തിന് നല്‍കി മാസ്റ്റര്‍കാര്‍ഡ് പ്രസിഡന്റ് അജയ് എസ് ബങ്ക

ന്യൂയോര്‍ക്ക് : കോവിഡ് മഹാമാരിയെ നേരിടുന്നതിന് ഇന്ത്യാഗവണ്‍മെന്റിനെ സഹായിക്കുന്നതിനായി 10 മില്യണ്‍ ഡോളര്‍ മാസ്റ്റര്‍ കാര്‍ഡ് നല്‍കും. മാസ്റ്റര്‍ കാര്‍ഡ് പ്രസിഡന്റും, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇന്ത്യന്‍ അമേരിക്കന്‍ അജയ് എസ്. ബങ്ക ഏപ്രില്‍ 27നാണ് സഹായധനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യം കോവിഡ് മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. ഈ അടിയന്തിരഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കുന്നതിനാണ് മാസ്റ്റര്‍ കാര്‍ഡിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ സഹായം പ്രഖ്യാപിച്ചത്. പോര്‍ട്ടബര്‍ ഹോസ്പിറ്റല്‍, ഹോസ്പിറ്റലുകളിലെ കിടക്കുന്ന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, അത്യാവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവക്കാണ് ഈ തുക നല്‍കിയിരിക്കുന്നതെന്ന് അജയ് എസ്. ബങ്ക പറഞ്ഞു.

ഇതിനുപുറമെ 1000 ഓക്‌സിജന്‍ ജനറേറ്റേഴ്‌സ് ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള ഫണ്ടും നല്‍കും. ലോക്കല്‍ ചാരിറ്റി സംഘടനകള്‍ക്ക് നേരിട്ടാണ് തുക വിഭാഗിച്ചു നല്‍കുകയെന്നും സി.ഇ.ഓ. പറഞ്ഞു.

ഇന്ത്യയും അമേരിക്കയും ഇതിന് മുമ്പും അടിയന്തിര ഘട്ടത്തില്‍ പരസ്പരം സഹകരിച്ചിട്ടുണ്ടെന്ന് മുന്‍ അമേരിക്കന്‍ അംബാസിഡറും, മാസ്റ്റര്‍ കാര്‍ഡ് ജനറല്‍ കോണ്‍സലുമായ റിച്ചാര്‍ഡ് വര്‍മ അറിയിച്ചു.

മാസ്റ്റര്‍ കാര്‍ഡിന്റെ സമയോചിതമായ സഹകരണത്തിന് പ്രത്യേകം നന്ദിയുണ്ടെന്ന് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ പ്രിന്‍സിപ്പല്‍ സയന്റിഫിക്ക് അഡൈ്വസര്‍ പ്രൊഫ.കെ.വിജയ് രാഘവന്‍ പറഞ്ഞു.

മാസ്‌റ്‌റര്‍ കാര്‍്ഡ് ജീവനക്കാരായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരുടേയും കോവിഡ് സംബന്ധമായ എല്ലാ ചിലവുകളും കമ്പനി വഹിക്കുമെന്നും ബങ്ക അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment