Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

മിലൻ കഥാ പുരസ്‌കാരത്തിന് സൃഷ്ടികൾ അയക്കാൻ പതിനഞ്ചു ദിവസങ്ങൾ കൂടി

April 30, 2021 , സലിം അയിഷ

മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷൻ (മിലൻ) സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിലേക്ക് രചനകൾ അയക്കാൻ കഥാകൃത്തുക്കൾക്ക് ഇനി പതിനഞ്ചു ദിവസങ്ങൾ മാത്രം.

അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി മിലൻ സംഘടിപ്പിക്കുന്ന ചെറുകഥാ മത്സരത്തിൽ കൃതികൾ ലഭിക്കാനുള്ള അവസാന തീയതി മെയ് 15 ആണ്. മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന രചയിതാവിന് കേരളത്തിലെ സുപ്രസിദ്ധനായ ശില്പി രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവും റീമാക്സ് റിയൽറ്റർ കോശി ജോർജ്ജ് സ്പോൺസർ ചെയ്യുന്ന 501 ഡോളർ കാഷ് അവാർഡും നൽകുന്നതാണ്. രണ്ടാം സ്ഥാനത്തെത്തുന്ന കഥക്ക് ജനനി മാസിക സ്പോൺസർ ചെയ്യുന്ന 301 ഡോളറും പ്രശസ്തി പത്രവും, മൂന്നാം സ്ഥാനക്കാരന് മാത്യു ചെരുവിൽ സ്പോൺസർ ചെയ്യുന്ന 151 ഡോളറും പ്രശസ്തി പത്രവും സമ്മാനമായി ലഭിക്കും.

മത്സരത്തിന്റെ നിബന്ധനകൾ:

1. അമേരിക്കയിലും, കാനഡയിലുമുള്ള പ്രവാസി മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

2. രചനകൾ 2000 വാക്കുകളിൽ കവിയാത്തതും പ്രസിദ്ധീകരിച്ചതോ, അല്ലാത്തതോ ആകാവുന്നതുമാണ്.

3. മത്സരത്തിനയക്കുന്ന കഥകൾ താഴെ നൽകിയിരിക്കുന്ന ഇ- മെയിലായോ. ടൈപ്പ് ചെയ്തോ അയക്കാവുന്നതാണ്.

4. കഥാകൃത്തിന്റെ പേരും, മേൽവിലാസവും, ഫോൺ നമ്പറും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, രചനയോടൊപ്പം പ്രത്യേകം അയക്കേണ്ടതാണ്.

5. മത്സരത്തിലേക്കുള്ള പ്രവേശന ഫീസായ 25 ഡോളർ milan.michigan 20@ gmail .com എന്ന ഇ-മെയിൽ വിലാസത്തിൽ ഓൺലൈനായോ (Zelle/Google Pay) ചെക്കായോ കഥയോടൊപ്പം അയക്കേണ്ടതാണ്.

6. മിലൻ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന കഥാ സമാഹാരത്തിലേക്ക് കഥകൾ ചേർക്കാൻ താല്പര്യമുള്ളവർ, പ്രത്യേക അനുവാദം നൽകേണ്ടതാണ്. കഥകൾ തെരെഞ്ഞെടുക്കാനുള്ള പൂർണ്ണ അവകാശം മിലനിൽ നിക്ഷിപ്തമായിരിക്കും.

7. കേരളത്തിൽ നിന്നുള്ള പ്രസിദ്ധരായ മൂന്നംഗ ജഡ്ജിങ് പാനൽ കഥകൾ വിലയിരുത്തി വിജയികളെ തീരുമാനിക്കുന്നതാണ്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

8. മിലൻ ഭാരവാഹികളോ, അംഗങ്ങളോ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളതല്ല.

9. രചനകൾ ലഭിക്കേണ്ട അവസാന തീയതി 2021 മെയ് 15.

കഥകളും, പ്രവേശന ഫീസും അയക്കേണ്ട ഇ-മെയിൽ വിലാസം: മിലൻ.മിഷിഗൻ20@ജിമെയിൽ.കോം. (milan.michigan20@gmail.com)

മെയിൽ വിലാസം: Milan ,1615 Colony Drive, Rochester Hills MI 48307.

ഓൺലെൻ പേയ്മെന്റ്: milan.michigan20@gmail.com / ഫോൺ : 248 837 9935.

കൂടുതൽ വിവരങ്ങൾക്ക്: സുരേന്ദ്രൻ നായർ 248 525 235, അബ്ദുൾ പുന്നയൂർക്കളം 586 298 5612, തോമസ് കർത്തനാൾ 586 747 7801, ജെയ്ൻ കണ്ണച്ചാംപറമ്പിൽ 248 251 2256, മനോജ് കൃഷ്ണൻ 248 837 9935, സലിം മുഹമ്മദ് 614 732 2424.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top