Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്: നന്ദിഗ്രാമില്‍ മമ്‌ത ബാനര്‍ജിയെ പിന്നിലാക്കി സുവേന്ദു അധികാരി മുന്നേറുന്നു

May 2, 2021

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയോജകമണ്ഡലത്തില്‍ ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ തൃണമൂൽ സ്ഥാനാർത്ഥി മമത ബാനർജിയെ പിന്നിലാക്കി എതിരാളി സുവേന്ദു അധികാരി മുന്നേറുന്നു. തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മമതയുടെ അടുത്ത അനുയായി കൂടിയായ സുവേന്ദു അധികാരിയാണ് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുന്നത്. രാവിലെ 9 മണിവരെയുള്ള കണക്ക് പ്രകാരം 2000 വോട്ടിനാണ് മമത ബാനര്‍ജി പിന്നില്‍.

നന്ദിഗ്രാം, സിംഗൂര്‍ സമരങ്ങളുടെ ചുവടുപിടിച്ചാണ് മമത ബാനര്‍ജി പശ്ചിമ ബംഗാളില്‍ അധികാരം പിടിച്ചെടുത്തത്. അന്ന് മമതയോടൊപ്പം സമരപരിപാടികളില്‍ നേതൃത്വം പങ്കിട്ടയാളുകൂടിയായിരുന്നു സുവേന്ദു അധികാരി. നന്ദിഗ്രാമില്‍ കടുത്ത പോരാട്ടമായിരിക്കും നടക്കുക എന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മമതയും സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലം വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂലും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ എന്ത് സംഭവിക്കുമെന്നത് ദേശീയ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകവുമാണ്. ദേശീയ നേതാക്കളെ ഉള്‍പ്പെടെ അണിനിരത്തി വലിയ പ്രചാരണമാണ് ബി.ജെ.പി നടത്തിയത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മുന്‍പ് തന്നെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം പശ്ചിമ ബംഗാളില്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ആഭ്യന്തര മന്ത്രി അമിത് ഷായും നിരവധി ഘട്ടങ്ങളിലായി പ്രചാരണത്തിന് പശ്ചിമ ബംഗാളില്‍ എത്തുകയും ചെയ്തിരുന്നു.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top