Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

പിണറായി വിജയന്‍ ഇന്ന് ഗവര്‍ണ്ണറെ കണ്ട് രാജി സമര്‍പ്പിക്കും

May 3, 2021

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ സന്ദർശിച്ച് രാജി സമർപ്പിക്കും. കണ്ണൂരില്‍ നിന്ന് അദ്ദേഹം കുടുംബത്തോടൊപ്പം തലസ്ഥാനത്തേക്ക് മടങ്ങി. ആരോഗ്യമന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിക്കൊപ്പം തിരുവനന്തപുരത്ത് എത്തും. ഇന്ന് 11.30ഓടെയാണ് മുഖ്യമന്ത്രി ഗവർണർക്ക് രാജിക്കത്ത് കൈമാറുക. ശേഷം നാളെ സിപിഎം സെക്രട്ടറിയേറ്റ് യോഗം ചേർന്ന് സർക്കാർ രൂപീകരണ ചർച്ചകൾ നടത്തും. ഇതിന് മുന്നോടിയായി കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളും യോഗം ചേരും.

സമാനതകളില്ലാത്ത നേട്ടമാണ് പിണറായി വിജയൻ എൽഡിഎഫിന് നേടിക്കൊടുത്തത്. പ്രതിസന്ധികളിൽ പതർച്ചയില്ലാതെ ഉറച്ച് നിന്ന ഭരണാധികാരിക്ക് വേണ്ടി ജനം വിധിയെഴുതുകയായിരുന്നു. 100ൽ നിന്ന് ഒരു സീറ്റ് കുറഞ്ഞെങ്കിലും 2016ൽ നേടിയതിനേക്കാൾ കരുത്തുറ്റ വിജയമാണ് ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത്. തിരിച്ചടി നേരിട്ട പല ജില്ലകളിലും ഇടതുമുന്നണി അനായാസം മുന്നേറി. ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയേക്കാൾ മൂന്നിരട്ടി വ്യത്യാസത്തിലാണ് സിപിഎം വിജയം നേടിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top